Peruvanthanam – 685 532

04869 – 280269

Vicar: Rev. Fr. Varghese Manjakuzhakunnel

Cell:

Click here to go to the Church

നിര്‍മലഗിരിപ്പള്ളി കോട്ടയം-കുമളി റൂട്ടില്‍ കൊടികുത്തി-പാലൂര്‍ക്കാവ് റോഡു സൈഡിലാണ്. ഏതാണ്ടു നാല്പതു വര്‍ഷം മുമ്പ് ഇവിടം കല്ലുകീറി എന്നാണറിയപ്പെട്ടിരുന്നത്. ഇവിടുത്തുകാര്‍ ആദ്യകാലത്ത് മുണ്ടക്കയം, പെരുവന്താനം എന്നീ ഇടവകക്കാരായിരുന്നു.

ദൈവാലയസ്ഥാപനം
ഗതാഗതസൗകര്യങ്ങളോ ഇതര വികസനങ്ങളോ ഇല്ലാത്ത ഇവിടെ ഒരു ദൈവാലയം ഉണ്ടായാല്‍ ആത്മീയ വളര്‍ച്ചയ്ക്കൊപ്പം ഭൗതിക വികസനത്തിനുകൂടി ഇടയാകുമെന്ന് വിശ്വാസികള്‍ മനസ്സിലാക്കി. അക്കാലത്ത് സമീപസ്ഥമായ കെ. കെ. റോഡിലെത്താന്‍ ആളുകള്‍ക്ക് ഗതാഗത യോഗ്യമായ റോഡു പോലും ഉണ്ടായിരുന്നില്ല.
വിശ്വാസികളുടെ താല്പര്യപ്രകാരം കുരിശു പള്ളിക്കായി അരയേക്കര്‍ സ്ഥലം 1958 ല്‍ തദ്ദേശവാസിയായ വടക്കേല്‍ ശ്രീ വര്‍ക്കിയച്ചന്‍ വിട്ടുകൊടുത്തു. 1958 ഒക്ടോബര്‍ 28 ന് പെരുവന്താനം വികാരി ഇല്ലിക്കല്‍ ബ. ജോസഫച്ചന്‍റെ നേതൃത്വത്തില്‍ കുരിശുപള്ളിയുടെ പണികളാരംഭിച്ചു. 1959 ജനുവരി ആറിന് ഓലമേഞ്ഞ ഷെഡ്ഡുണ്ടാക്കി. പെരുവന്താനം പള്ളി വികാരി കാഞ്ഞിരത്തിനാല്‍ ബ. ജേക്കബച്ചന്‍ ഇതു വെഞ്ചരിച്ച് ആദ്യമായി ദിവ്യബലിയര്‍പ്പിച്ചു. 1960 ജനുവരി 6 ന് ആദ്യത്തെ ഇടവകത്തിരുനാള്‍ നടത്തി.
കുരിശുപള്ളി ഇടവകപ്പള്ളിയാകുന്നതിനാവ ശ്യമായ വസ്തു ആരെങ്കിലും ദാനം ചെയ്താല്‍ ഇടവകയായി ഉയര്‍ത്താമെന്ന് രൂപതയില്‍നിന്ന് ഉറപ്പു ലഭിച്ചതിനെത്തുടര്‍ന്ന് വടശ്ശേരില്‍ ശ്രീ ദേവസ്യാ ഒരേക്കര്‍ സ്ഥലവും വടക്കേല്‍ ശ്രീ വര്‍ക്കിച്ചനും ശ്രീ കുഞ്ഞൂഞ്ഞും കൂടി മൂന്ന് ഏക്കര്‍ സ്ഥലവും പള്ളിക്കു ദാനം ചെയ്തു. 1963 ഏപ്രില്‍ 21 നു മാര്‍ മാത്യു കാവുകാട്ട് ഇതൊരു ഇടവകയാക്കി ഉയര്‍ത്തി. അതുവരെ പെരുവന്താനം പള്ളിയില്‍ നിന്നു വൈദികന്മാരെത്തിയാണ് അജപാലനകാര്യങ്ങള്‍ നിര്‍വഹിച്ചുപോന്നിരുന്നത്.

നവീനദൈവാലയം
ഇപ്പോഴത്തെ ദൈവാലയനിര്‍മാ ണത്തിനു നേതൃത്വമേകിയത് തൂങ്കുഴിയില്‍ ബ. ജോസഫച്ചനാണ്. പുതുക്കിപ്പണിത ദൈവാലയം 1975 ജൂണ്‍ 29 ന് മാര്‍ ആന്‍റണി പടിയറ കൂദാശ ചെയ്തു.

പള്ളിമുറി
പ്രഥമവികാരിയായ വടക്കേത്ത് ബ. പോളച്ചന്‍റെ ശ്രമഫലമായി 1966 ല്‍ പണിതീര്‍ത്ത പള്ളിമുറി 1966 ഓഗസ്റ്റ് 22 ന് വെഞ്ചരിച്ചു. പള്ളിമുറിയോടു ചേര്‍ന്നുള്ള കുശിനി 1966-67 ല്‍ തടത്തേല്‍ ബ. ജോണച്ചന്‍റെ നേതൃത്വത്തില്‍ നിര്‍മിച്ചതാണ്.

സേവനമനുഷ്ഠിച്ച ബ. വികാരിമാര്‍
പോള്‍ വടക്കേത്ത് (1963-66), ജോണ്‍ തടത്തേല്‍ (1966-67), ജോസഫ് മുരിങ്ങയില്‍, സിറിയക് കുളങ്ങോട്ടില്‍, ജോണ്‍ കട്ടക്കയം, ജോസഫ് തൂങ്കുഴി, ഫിലിപ്പ് പരുവനാനി (1984-85), മാത്യു ജെ. വയലുങ്കല്‍ (1985 – 86), ജോസഫ് വട്ടയ്ക്കാട്ട് (1986 -91), സണ്ണി മണിയാക്കുപാറ (1991-93), ജോസഫ് കുന്നത്തുപുരയിടം (1993 – 95), റെജി മാത്യു വയലുങ്കല്‍ (1995 – 2000), ജോസഫ് നെല്ലിമലമറ്റത്തില്‍ (2000 – ).

വികസനപ്രവര്‍ത്തനങ്ങള്‍
മുരിങ്ങയില്‍ ബ. ജോസഫച്ചന്‍റെ കാലത്ത് കുന്നയ്ക്കല്‍ എസ്റ്റേറ്റില്‍കൂടി റോഡു വെട്ടി നിര്‍മലഗിരിയെ കെ.കെ.റോഡുമായി ബന്ധിപ്പിച്ചു. പള്ളിപ്പടിക്കല്‍നിന്നു സിമിത്തേരിയുടെ അരികിലൂടെ പാലൂര്‍ക്കാവിലേക്കു റോഡുണ്ടാക്കി വികസനത്തിനു വഴിയൊരുക്കിയത് കുന്നത്തുപു രയിടത്തില്‍ ബ. ജോസഫച്ചനാണ്.

ക്ലാരമഠം
ക്ലാരമഠം 1993 ജൂലൈ 18 നു സ്ഥാപിതമായി. അജപാലനപ്രവര്‍ ത്തനങ്ങള്‍ക്കിത് ആക്കം കൂട്ടി. ഇവരുടേതായി 1995 മുതല്‍ നഴ്സറി സ്കൂള്‍ പ്രവര്‍ത്തിച്ചുവരുന്നു.

കുടുംബം, ദൈവവിളി
ഒന്‍പതു കുടുംബക്കൂട്ടായ്മക ളിലായി 86 കുടുംബങ്ങളും 420 കത്തോലിക്കരുമാണ് ഇടവകയിലുള്ളത്. ബ. ജോര്‍ജ് വാണിയപ്പുര, ബ. സണ്ണി വാണിയപ്പുര എന്നിവര്‍ കാഞ്ഞിരപ്പള്ളി യില്‍ രൂപതാ വൈദികന്മാരായും ബ. ജോ പാലാക്കുന്നേല്‍ സന്യാസ വൈദിക നായും സേവനമനുഷ്ഠിക്കുന്നു. ആറു സന്യാസിനികള്‍ ദൈവജനശുശ്രൂ ഷയില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഒരു സന്യാസ വൈദികാര്‍ഥിയും ഒരു സന്യാസാര്‍ഥിനിയും പരിശീലനം നേടുന്നുണ്ട്.

ഇതരഭവനങ്ങള്‍ : ലത്തീന്‍ – 3, മലങ്കര – 3, യാക്കോബായ – 6, ഹിന്ദുക്കള്‍ – 65, മുസ്ലീങ്ങള്‍ – 82.

ഭക്തസഖ്യങ്ങള്‍
യുവദീപ്തി, മിഷന്‍ലീഗ്, മാതൃദീപ്തി, സെന്‍റ് വിന്‍സെന്‍റ് ഡി പോള്‍ സഖ്യം, അള്‍ത്താര ബാലസഖ്യം, മദ്യവര്‍ജന സമിതി എന്നീ സഖ്യങ്ങള്‍ ഇടവകയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.