Spring Valley – 685 509

04869 – 222272

Vicar: Rev. Fr. Kurian Narithookkil

Cell: 944 612 3904,  860 630 6972

kuriachan1973@gmail.com

Click here to go to the Church

നസ്രാണികള്‍ ഒന്നിച്ചു വസിക്കുന്ന സ്ഥലം എന്ന അര്‍ഥത്തില്‍ നസ്രാണിപുരം എന്ന പേര് പുന്നാപ്പാടത്ത് ബ. സഖറിയാസച്ചന്‍ ഈ സ്ഥലത്തിനു നല്കി. ഇടവകസ്ഥാപകനായ ഇദ്ദേഹം നസ്രാണിപുരത്ത് ആദ്യമായി അര്‍പ്പിച്ച ദിവ്യബലി മധ്യേയാണ് ഈ നാമം നിര്‍ദേശിച്ചത്. ഈ ദേശത്തിന്‍റെ ഔദ്യോഗികനാമം ‘സ്പ്രിംഗ് വാലി’ എന്നാണ്. പൂഞ്ഞാര്‍, പൂവരണി, പാലാ, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍നിന്നാണ് ജനങ്ങള്‍ കുടിയേറിപ്പാര്‍ത്തത്.

ദൈവാലയസ്ഥാപനം
പാലാ രൂപതക്കാരനായ ഇളംതുരുത്തിയില്‍ ബ. ദേവസ്യാച്ചന്‍ 1952 ല്‍ വെള്ളാരംകുന്നു പള്ളിയില്‍ സേവനം ചെയ്യുമ്പോള്‍ നസ്രാണിപുരംവഴി കടന്നുപോകാനിടയായി. സ്വന്തം നാട്ടുകാരായ ആളുകളെ ഇവിടെ കാണുകയും അവരുടെ നിര്‍ബന്ധപ്രകാരം 1952 മേയ് മാസത്തില്‍ ചോറ്റുപാറ അരിമറ്റത്ത് ശ്രീ കുര്യാച്ചന്‍റെ പണിപ്പുരയില്‍ ആദ്യമായി ദിവ്യബലിയര്‍പ്പിക്കുകയും ചെയ്തു. ദൈവാലയത്തിനു വേണ്ടിയുള്ള ശ്രമങ്ങള്‍ ഇതോടെ തുടങ്ങി. നാട്ടുകാരുടെ നിവേദനഫലമായി കുമളി 66-ാം മൈലില്‍ വടക്കേപ്പറമ്പില്‍ ശ്രീ ചാണ്ടി ജോസഫിന്‍റെ പേരിലുള്ള ഒന്നരയേക്കര്‍ പട്ടയഭൂമി 1650 രൂപയ്ക്കു രൂപതയില്‍നിന്നു വാങ്ങി. പള്ളി പണിയുന്നതിനുള്ള അനുവാദം 1952 ജൂലൈ 29 നു ചങ്ങനാശേരി മെത്രാനില്‍നിന്നു ലഭിച്ചു. കാഞ്ഞിരപ്പള്ളി ഫൊറോനാ വികാരി പുന്നപ്പാടത്ത് ബ. സഖറിയാസ് അച്ചനായിരുന്നു പള്ളിപണിയുടെ ചുമതല. അച്ചന്‍റെ ശ്രമഫലമായി 1952 ഓഗസ്റ്റ് 26 ന് പള്ളിക്കും പള്ളിമുറിക്കുമായി പുല്ലു മേഞ്ഞ ഷെഡ്ഡുണ്ടാ ക്കി. 1952 സെപ്തംബര്‍ 21 ന് ആദ്യമായി ബലി യര്‍പ്പിച്ചു. തുടര്‍ന്ന് 1953 ഒക്ടോബര്‍ 1 മുതല്‍ പുല്‍പ്പറമ്പില്‍ ബ. ശൗര്യാരച്ചനും 1954 ല്‍ കുമളിപള്ളി വികാരി പൊട്ടനാനിക്കല്‍ ബ. ജോര്‍ജച്ചനും ഇവിടെ ശുശ്രൂഷ ചെയ്തു. 1955 ഫെബ്രുവരി 6 ന് തിരുനാള്‍ പ്രദക്ഷിണസമയത്തു പള്ളിമുറ്റത്തു കതിനാ മറിഞ്ഞു വെടി പൊട്ടുകയും ദൈവാലയമായി ഉപയോഗിച്ചുകൊണ്ടി രുന്ന പുല്ലുഷെഡ്ഡു കത്തിനശിക്കു കയുമുണ്ടായി.

പുതിയ പള്ളി
അട്ടപ്പള്ളം, നസ്രാണിപുരം പള്ളി കളുടെ വികാരിയായി 1957 ല്‍ പുത്തന്‍പറമ്പില്‍ ബ. ജോര്‍ജച്ചന്‍ നിയമി തനായി. ബ. അച്ചന്‍റെ നേതൃത്വത്തില്‍ മുഖവാരമൊഴികെയുള്ള പണികളോടെ ദൈവാലയം 1958 ല്‍ പൂര്‍ത്തിയാക്കി. കുട്ടികളുടെ വേദോപദേശം ഇക്കാല ത്താരംഭിച്ചു. തങ്ങള്‍ക്കു സ്വന്തമായി വികാരിയച്ചനെ വേണമെന്ന ആഗ്രഹം 1964 ഏപ്രില്‍ 26 നു കൂടിയ പൊതു യോഗം രൂപതയില്‍ അറിയിച്ചു. തല്‍ഫലമായി പാറക്കുഴി ബ. ആന്‍റണി യച്ചന്‍ 1965 ഏപ്രില്‍ 11 ന് ആദ്യവികാരി യായി നിയമിതനായി.
പഴയപള്ളി പൊളി ച്ചുമാറ്റി നവീന ദൈവാലയം നിര്‍മിച്ചത് വരിക്കമാക്കല്‍ ബ. ജോസച്ചന്‍റെ കാലത്താണ്. 1991 ഡിസംബര്‍ 1 ന് മാര്‍ മാത്യു വട്ടക്കുഴി പുതിയപള്ളിയുടെ ശിലാസ്ഥാപനവും 1993 ഡിസംബര്‍ 21 ന് കൂദാശയും നടത്തി.

പള്ളിമുറി
വൈദികമന്ദിരം നിര്‍മിച്ചത് നെല്ലരിയില്‍ ബ. മാത്യു അച്ചന്‍റെ നേതൃത്വത്തിലാണ്. 1973 നവംബര്‍ 26 നു ശിലാസ്ഥാപനം നടത്തി. വികാരി ജനറാള്‍ തൈപ്പറമ്പില്‍ ഏറ്റം ബ. ജോസഫച്ചന്‍ 1977 സെപ്തംബര്‍ 23 ന് ഇതു വെഞ്ചരിച്ചു

ശുശ്രൂഷ ചെയ്ത ബ. വൈദികന്മാര്‍
ആന്‍റണി പാറക്കുഴി (1965- 69), തോമസ് പുറക്കരി (1969 -72), ജോസഫ് വെമ്പാല സി.എം.ഐ. (1972), സിറിയക് തെക്കേക്കുറ്റ് എം.സി.ബി.എസ്. (1972), ജോസഫ് ചെരുവില്‍ (1972-73), മാത്യു നെല്ലരി (1973-78), ജോര്‍ജ് മാലിയില്‍ എം.സി.ബി.എസ്. (1978-84), ജോസ് എരുതനാട്ട് (1984-86), ജോസഫ് മംഗലത്തില്‍ സി.എം.ഐ. (1986-90), ജോസ് വരിക്കമാക്കല്‍ (1990-95), അലക്സ് തൊടുകയില്‍ (1995 മാര്‍ച്ച്-ഏപ്രില്‍), അബ്രാഹം പാലക്കുടി (1995-97), സെബാസ്റ്റ്യന്‍ ജോസ് കൊല്ലംകുന്നേല്‍ (1997 മേയ്-ജൂണ്‍), ജോസഫ് വാഴപ്പനാടിയില്‍ (1997 – 99), വര്‍ഗീസ് മണിയമ്പ്രായില്‍ (1999-).

മഠം, സെന്‍റ് അഗസ്റ്റിന്‍സ് ഹോസ്പിറ്റല്‍
പശ്ചിമജര്‍മനിയിലുള്ള അഗസ്റ്റീനി യന്‍ സിസ്റ്റേഴ്സ് മാര്‍ മാത്യു കാവുകാട്ടു തിരുമേനിയുടെ താല്പര്യപ്രകാരം 1967 ല്‍ ഇവിടെയെത്തി. സന്യാസിനീഭവനവും സെന്‍റ് അഗസ്റ്റിന്‍സ് ഹോസ്പിറ്റലും സ്ഥാപിച്ചു.

പാരിഷ്ഹാള്‍
പള്ളിയുടെ രജതജൂബിലി 1978 ഏപ്രില്‍ 28 ന് ആഘോഷിച്ചു. രജതജൂബിലിസ്മാരക പാരിഷ്ഹാളിന്‍റെ ശിലാസ്ഥാപനം വികാരി ജനറാള്‍ തൈപ്പറമ്പില്‍ ഏറ്റം ബ. ജോസഫച്ചന്‍ നിര്‍വഹിച്ചു. 1982 ഫെബ്രുവരി 28 ന് വെഞ്ചരിച്ചു.

സ്ഥലവിവരം
പള്ളിസ്ഥാപനത്തിനു വാങ്ങിയ ഒന്നരയേക്കര്‍ സ്ഥലംകൂടാതെ പാറക്കുഴി ബ. ആന്‍റണിയച്ചന്‍റെ കാലത്ത് ഏക്കറിന് 2500 രൂപാ വിലയ്ക്കു മൂന്ന് ഏക്കര്‍ 62 സെന്‍റ് സ്ഥലം ചങ്ങനാശേരി അരമന യില്‍നിന്നു വാങ്ങിച്ചു നല്‍കി. അങ്കണ്‍ വാടിക്കായി 1975 നവംബര്‍ 2 നു അഞ്ചു സെന്‍റ് സ്ഥലം വിട്ടുകൊടുത്തു.

പ്രധാന സ്ഥാപനങ്ങള്‍
ഇവിടെ സര്‍ക്കാര്‍വക മാതൃശിശു സംരക്ഷണകേന്ദ്രം പ്രവര്‍ത്തിക്കുന്നു. വില്ലേജ്, തപാല്‍, കാര്‍ഡമം സെറ്റില്‍ മെന്‍റ് എന്നീ ഓഫീസുകളും വായന ശാലയുമുണ്ട്. സെന്‍റ് അഗസ്റ്റിന്‍സ് ഹോസ്പിറ്റലാണ് പ്രധാനപ്പെട്ട സ്ഥാപനം.

കുരിശടിയും ചരിത്രപ്രാധാന്യവും
ചരിത്രപ്രാധാന്യമുള്ളതാണ് 66 – ാം മൈലിലുള്ള കുരിശടി. ഇടവക സ്ഥാപിതമാകുന്നതിനുമുമ്പേ ഒരു കല്‍ക്കുരിശ് ഇവിടെയുണ്ടായിരുന്നു. 1924 ല്‍ തമിഴ്നാട്ടുകാരാണത്രേ പ്രസ്തുത കുരിശു സ്ഥാപിച്ചത്. ഇത് ڇവനചിന്നപ്പര്‍ڈ (ടേ. ജമൗഹ ഠവല ഒലൃാശേ) എന്ന വിശുദ്ധന്‍റെ നാമത്തിലുള്ളതായിരുന്നു. ഈ കുരി ശില്‍ ڇ1924 വര്‍ഷം വനത് ചിന്നപ്പര്‍ അനുമനത്രയംപെട്ടി ജ്ഞാനമാള്‍, ഉത്തമപാളയംڈ എന്നു തമിഴ്ലിപിയില്‍ ആലേഖനം ചെയ്തിട്ടുണ്ട്. ഉത്തമ പാളയത്തെ څഅനുമന്ത്രയംപെട്ടിچ എന്ന സ്ഥലം ഇപ്പോഴത്തെ څഹനുമന്തര്‍ പെട്ടിയാണ്چ. ഇവിടെ ഒന്നര നൂറ്റാണ്ടു പഴക്കമുള്ള ക്രൈസ്തവസമൂഹമുണ്ട്.
ഈ കുരിശു കാണപ്പെട്ടിടത്ത് നെല്ലരിയില്‍ ബ. മാത്യു അച്ചന്‍ കുരിശടി നിര്‍മാണമാരംഭിച്ചു. മാലിയില്‍ ബ. ജോര്‍ജ് അച്ചന്‍ 1980 ഏപ്രില്‍ 19 നു ഇതു പൂര്‍ത്തീകരിച്ചു. മാര്‍ ജോസഫ് പവ്വത്തില്‍ വെഞ്ചരിച്ചു. ചരിത്രപ്രാ ധാന്യമുള്ള കുരിശ് ഇപ്പോഴത്തെ കുരിശുപള്ളിയുടെ ഭിത്തിയില്‍ 2000 മാര്‍ച്ചില്‍ സ്ഥാപിച്ചു.

കുടുംബം, ദൈവവിളി
153 കുടുംബങ്ങളിലായി 764 കത്തോലിക്കരുണ്ട്. 12 കുടുംബക്കൂ ട്ടായ്മകള്‍ ഇടവകയില്‍ പ്രവര്‍ത്തി ക്കുന്നു. നാലു വൈദികന്മാരും ഒരു സന്യാസിയും എട്ടു സന്യാസിനി കളുമുണ്ട്. ഒരു സന്യാസാര്‍ഥിനി പരിശീലനം നടത്തുന്നു.
ഇടവകാതിര്‍ത്തിക്കുള്ളിലുള്ള ഇതര ഭവനങ്ങള്‍ : ലത്തീന്‍ – 16, യാക്കോബായ – 2, പ്രോട്ടസ്റ്റന്‍റ് – 17, ഹിന്ദുക്കള്‍ – 107, മുസ്ലീങ്ങള്‍ – 33, ബുദ്ധമതം – 1.

സംഘടനകള്‍
യുവദീപ്തി, മാതൃദീപ്തി, സി.എം.എല്‍. സംഘടനകള്‍ ഇവിടെ സജീവമായി പ്രവര്‍ത്തിക്കുന്നു. എം. ഡി. എസ്., പി. ഡി. എസ്. സാമൂഹിക സേവനസംഘടനകള്‍ വഴി ഒട്ടേറെ വികസനപ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കുന്നുണ്ട്.
പൊതുകുടുംബക്കല്ലറകള്‍ അടങ്ങുന്ന സിമിത്തേരിനിര്‍മാണം മണിയമ്പ്രായില്‍ ബ.വര്‍ഗീസച്ചന്‍റെ നേതൃത്വത്തില്‍ പുരോഗമിച്ചുവരുന്നു.