Kochara – 685 551

9747 971 993

Vicar: Rev. Fr. Thomas Mundattu

Cell: 949 543 6681

Click here to go to the Church

പുരാതനകാലത്തു കേരളത്തില്‍നിന്നു തമിഴ്നാട്ടിലേക്കു സാധനങ്ങള്‍ കൊണ്ടുപോകുന്നതിനു തോടുകള്‍ക്കു കുറുകെ ചിറ കെട്ടിയിരുന്നു. ഇത്തരം څകൊച്ചുചിറچയില്‍ നിന്നാവണം കൊച്ചറ എന്ന സ്ഥലനാമം വന്നത്. പോത്തുംകണ്ടംപള്ളി എന്നായിരുന്നു ഇടവക സ്ഥാപനകാലത്തെ പേര്.
ഇവിടെ കുടിയേറ്റമാരംഭിച്ചത് 1957 മുതല്‍ 60 വരെയുള്ള കാലഘട്ടത്തിലാണ്. അക്കാലത്തു വണ്ടന്മേട്, നെറ്റിത്തൊഴു പള്ളികളായിരുന്നു ആരാധനാകേന്ദ്രങ്ങള്‍. ഇവിടെയുണ്ടായിരുന്ന പന്ത്രണ്ടോളം കുടുംബങ്ങള്‍ ഒത്തുചേര്‍ന്ന് 1959 അവസാനത്തോടെ പള്ളിക്കുവേണ്ടി സുല്‍ത്താന്‍മേട്ടില്‍ കുറേ സ്ഥലം തെരഞ്ഞെടുത്തു. പിന്നീടു കുറേക്കൂടി സൗകര്യപ്രദമായ സ്ഥലം പോത്തുംകണ്ടം ഭാഗത്തു കണ്ടെത്തി. 1960 നവംബര്‍ 14 ന് പള്ളിയുടെ പ്രാഥ മികപണികള്‍ ആരം ഭിച്ചു. ഏകദേശം രണ്ടാഴ്ചകൊണ്ട് പള്ളിക്കും പള്ളിക്കൂടത്തിനും ഉപയോഗിക്കാവുന്ന ഷെഡ്ഡ് പണിതുയര്‍ത്തി.
1960 ഡിസംബര്‍ 27 നു പുല്പറമ്പില്‍ ബ. ശൗര്യാരച്ചന്‍ ഇവിടെ എത്തുകയും ഡിസംബര്‍ 28 ന് ആദ്യമായി ബലിയര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് 31 പേര്‍ സംബന്ധിച്ച പൊതുയോഗതീരുമാനപ്രകാരം നിലവിലുള്ള ഷെഡ്ഡിനു സമീപത്ത് ആരാധനയ്ക്കുമാത്രമായി ഒരു താല്ക്കാലിക കെട്ടിടം നിര്‍മിച്ചു.
പുല്പറമ്പില്‍ ബ. ശൗര്യാരച്ചനുശേഷം 1962 വരെ വണ്ടന്മേട്ടില്‍ നിന്നെത്തിയ സി.എം.ഐ.ക്കാരായ ബ. അക്വീനാസച്ചനും പാറയ്ക്കല്‍ ബ. ജോസഫച്ചനും വാണിയപ്പുരയ്ക്കല്‍ ബ. ഹൊണോരിയൂസച്ചനും ഇവിടെ ശുശ്രൂഷ ചെയ്തു. തുടര്‍ന്നു നെറ്റിത്തൊഴു ഇടവകവികാരിമാരായിരുന്ന തൈച്ചേരില്‍ ബ. ജോര്‍ജച്ചനും പാറശേരില്‍ ബ. ജോസഫച്ചനും ആത്മീയകാര്യങ്ങള്‍ നിര്‍വഹിച്ചു പോന്നു.
പഴയ സ്കൂള്‍ഷെഡ്ഡ് നിലംപതിച്ചതിനെത്തുടര്‍ന്ന് തൈച്ചേരില്‍ ബ. ജോര്‍ജച്ചന്‍റെ കാലത്തു നിലവില്‍ കുര്‍ബാനയര്‍പ്പിച്ചുകൊണ്ടിരുന്ന ഷെഡ്ഡ് പൊളിച്ചു കൂടുതല്‍ സൗകര്യാര്‍ഥം സ്കൂള്‍ സ്ഥിതിചെയ്തിരുന്ന സ്ഥലത്തു പുതുക്കിപ്പണിതു. പൊളിഞ്ഞ ഷെഡ്ഡിനുസമീപം രണ്ടരസെന്‍റു സ്ഥലം സിമിത്തേരിക്കായി നീക്കിവച്ചു.

ആദ്യ ഇടവകവികാരി
മാര്‍ മാത്യു കാവുകാട്ടു പിതാവ് 1963 മേയ് 5 ന് ആദ്യമായി ഇടവക സന്ദര്‍ശിച്ചു. 1964 ല്‍ ഇത് ഇടവകയായി ഉയര്‍ത്തപ്പെട്ടു. ആദ്യവികാരി വെള്ളാരംപറമ്പില്‍ ബ. സെബാസ്റ്റ്യനച്ചന്‍ 1964 മേയ് 13 നു ചുമതലയേറ്റു. അന്ന് 53 കുടുംബങ്ങളേ ഉണ്ടായിരുന്നുള്ളൂ.

പള്ളിമുറി
പള്ളിമുറിയുടെ പണി 1966 ല്‍ വെള്ളാരംപറമ്പില്‍ ബ. സെബാസ്റ്റ്യ നച്ചന്‍റെ നേതൃത്വത്തില്‍ ആരംഭിച്ചു. ചങ്ങനാശേരി അതിരൂപതാ വികാരിജനറാള്‍ മോണ്‍സിഞ്ഞോര്‍ എല്‍. ജെ. ചിറ്റൂര്‍ 1967 ജനുവരി 13 നു വെഞ്ചരിച്ചു. അന്നുമുതല്‍ 1991 മേയ് 1 വരെ ഈ കെട്ടിടത്തിലെ ഹാള്‍ പള്ളിയായി ഉപയോഗിച്ചുപോന്നു.

നവീനദൈവാലയം
ചാത്തനാട്ട് ബ. ജോസഫ് സി. എസ്. റ്റി. പുതിയ പള്ളിപണിക്ക് 1987 ല്‍ നീക്കങ്ങളാരംഭിച്ചു. അച്ചന്‍ സ്ഥലം മാറിയതിനെത്തുടര്‍ന്ന് പൂവന്‍കുളം ബ. ജോസഫ് സി.എസ്.റ്റി. വികാരിയാ യെത്തി. 1987 ഓഗസ്റ്റ് 19 ന് മാര്‍ മാത്യു വട്ടക്കുഴി പിതാവ് പുതിയ ദൈവാലയത്തിനു തറക്കല്ലിട്ടു. തുടര്‍ന്ന് വികാരിയായി എത്തിയ അന്ത്യാംകളം ബ. മാത്യു സി.എം.ഐ. അത്യധ്വാനം ചെയ്ത് പള്ളി ഏറ്റം മനോഹരമായി പൂര്‍ത്തിയാക്കി. മാര്‍ മാത്യു വട്ടക്കുഴി ദൈവാലയം 1991 മേയ് 1 നു കൂദാശ ചെയ്തു.

ഇടവകയെ നയിച്ച ബ. വൈദികന്മാര്‍
ശൗര്യാര്‍ പുല്പ്പറമ്പില്‍ സി. എം. ഐ., ജോസ് പാറയ്ക്കല്‍ സി. എം. ഐ., അക്വീനാസ് കുന്നത്തുപുരയിടം സി. എം. ഐ., ഹൊണോരിയൂസ് വാണിയപ്പുരയ്ക്കല്‍ സി. എം. ഐ. (1960-62), ജോര്‍ജ് തൈച്ചേരി (1962-63), ജോസഫ് പാറശേരി (1963-64), സെബാസ്റ്റ്യന്‍ വെള്ളാരംപറമ്പില്‍ (1964-69), ജോസഫ് ചെരുവില്‍ (1969-72), സേവ്യര്‍ മുണ്ടാട്ടുചുണ്ടയില്‍ (1972-76), ജോസഫ് ആലപ്പാട്ടുകുന്നേല്‍ (1976 മേയ്- ജൂലൈ), ജോസഫ് പാലാക്കുന്നേല്‍ (1976 -78), മാത്യു തെക്കേപ്പുര (1978-81), ഡോമിനിക് വെട്ടിക്കാട്ട് (1981-83), ജോര്‍ജ് വെള്ളാപ്പള്ളി (1983-84), ജോസ് വരിക്കമാക്കല്‍ (1984-85), ജോസഫ് ചാത്തനാട്ട് സി.എസ്.റ്റി. (1985-87), ജോസഫ് പൂവന്‍കുളം (1987-88), മാത്യു അന്ത്യാംകളം സി.എം.ഐ. (1988-93), ജേക്കബ് ആലുങ്കല്‍ (1993-94), മനേത്തൂസ് മങ്ങാട്ട് സി.എം.ഐ. (1994-95), ജോസഫ് പാലത്തുങ്കല്‍ (1995-).

വികസനപ്രവര്‍ത്തനങ്ങള്‍
ക്ലാരസഭയുടെ ഭവനം 1977 ഒക്ടോബര്‍ ഒന്നിന് ഇവിടെ സ്ഥാപിതമായി. മാര്‍ ജോസഫ് പവ്വത്തില്‍ 1978 ഫെബ്രുവരി 25 നു മഠം വെഞ്ചരിച്ചു. 1977 ല്‍ സെന്‍റ് സേവ്യേഴ്സ് എല്‍. പി. സ്കൂളും 1978 ല്‍ നഴ്സറി സ്കൂളും ആരംഭിച്ചു. പാലാക്കുന്നേല്‍ ബ. ജോസഫച്ചനാണ് ഇവയുടെ സ്ഥാപകന്‍. സ്കൂള്‍ കെട്ടിടത്തോടു ചേര്‍ന്ന് ഒരു ഹാള്‍ പണികഴിപ്പിച്ചത് വെട്ടിക്കാട്ട് ബ. ഡോമിനിക്കച്ചന്‍റെ കാലത്താണ്. വരിക്കമാക്കല്‍ ബ. ജോസച്ചന്‍ എം.ഡി.എസിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി കെട്ടിടം പണി കഴിപ്പിച്ചു.

കുരിശടികള്‍
കുരിശുമലയില്‍ 1963 മേയ് 5 നു കുരിശടി സ്ഥാപിച്ചു. മുണ്ടാട്ടുചുണ്ടയില്‍ ബ. സേവ്യറച്ചന്‍റെ കാലത്ത് 1973 ജനുവരി 14 നു റോഡരുകിലുള്ള കുരിശടിയും തെക്കേപ്പേര ബ. മാത്യു അച്ചന്‍റെ കാലത്ത് 1979 സെപ്തംബര്‍ 15 നു മന്തിപ്പാറയിലുള്ള കുരിശടിയും സ്ഥാപിതമായി.

കുടുംബം, ദൈവവിളി
16 കുടുംബക്കൂട്ടായ്മകളിലായി 253 കുടുംബങ്ങളും 1234 കത്തോലിക്കരുമാണുള്ളത്. ഇവരില്‍ നിന്ന് ആറു വൈദികന്മാരും 21 സന്യാസിനികളും വിവിധ സ്ഥലങ്ങളില്‍ സഭാശുശ്രൂഷ ചെയ്യുന്നു. ഒരു വൈദികാര്‍ഥിയും ഒരു സന്യാസാര്‍ഥിനിയും പരിശീലനം നടത്തുന്നു. മറ്റു കുടുംബങ്ങള്‍ : മലങ്കര – 38, യാക്കോബായ – 78, ക്നാനായ – 6, പ്രോട്ടസ്റ്റന്‍റ്- 15, ഹിന്ദുക്കള്‍ – 335.

സംഘടനകള്‍
മിഷന്‍ലീഗ് (1970), സെന്‍റ് വിന്‍സെന്‍റ് ഡി പോള്‍ സഖ്യം (1979), യുവദീപ്തി (1981) എന്നീ ഭക്തസംഘടനകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. കൊച്ചറ യുവദീപ്തി ലൈബ്രറിയും ചേറ്റുകുഴി നവജീവന്‍ പബ്ലിക് ലൈബ്രറിയും മന്തിപ്പാറ ഗ്രാമീണവായനശാലയും മാലക്കുടിമേട് മലനാട് പബ്ലിക് ലൈബ്രറിയും ഇടവകാതിര്‍ത്തിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നു.
വിവിധ ക്രൈസ്തവവിഭാഗങ്ങളും ഹൈന്ദവവിശ്വാസികളും ധാരാളമുള്ള പ്രദേശമാണിത്. എക്യുമെനിക്കല്‍ സമ്മേളനങ്ങളും സംയുക്ത ക്രിസ്മസ് ആഘോഷങ്ങളും മുടക്കം കൂടാതെ നടത്തുന്ന പാരമ്പര്യമാണ് ഇടവകയിലു ള്ളത്. രൂപതയുടെ സാമൂഹിക സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ ഐക്യബോധം വളര്‍ത്തുന്നതിനും സാമ്പത്തിക സ്വാശ്രയത്വത്തിനും സഹായകമായിട്ടുണ്ട്. വര്‍ണവര്‍ഗ വിവേചനമില്ലാത്ത ഇത്തരം വികസനപ്രസ്ഥാനങ്ങള്‍ കൃഷി മെച്ചപ്പെടുത്തുവാനും സമ്പാദ്യശീലം വളര്‍ത്തുവാനും ശ്രദ്ധ വയ്ക്കുന്നു.