Karunapuram – 685 552

04868 – 279334

Vicar: Rev. Fr. Joseph Alappattukunnel

Cell: 7012 1195 35

Click here to go to the Church

കേരളത്തിന്‍റെ അതിര്‍ത്തിപ്രദേശമാണു കരുണാപുരം. മധ്യതിരുവിതാംകൂറിന്‍റെ വിവിധ ഭാഗത്തു നിന്നുള്ള ജനങ്ങള്‍ 1958 ല്‍ ഇവിടെ കുടിയേറിത്തുടങ്ങി.
ദുരിതപൂര്‍ണമായിരുന്നു ആദ്യകാലജീവിതം. വര്‍ഷത്തില്‍ ഒന്‍പതു മാസം നീണ്ടു നില്‍ക്കുന്ന മഴയും ശക്തിയായ കാറ്റും അതിശൈത്യവുമൊക്കെ ഈ പ്രദേശത്തെ പ്രത്യേകതകളായിരുന്നു. അന്നന്നയപ്പത്തിനു വളരെ അധ്വാനിച്ചിരുന്ന ജനങ്ങള്‍ പ്രതികൂലസാഹചര്യങ്ങളോടും കാട്ടുമൃഗങ്ങളോടും പടവെട്ടി കാടുവെട്ടിത്തെളിച്ചു താമസമാരംഭിച്ചു. കാട്ടുതടിയും കരിയും ഒക്കെ പതിമൂന്നു കിലോമീറ്ററകലെയുള്ള കമ്പത്തു തലച്ചുമടായി കൊണ്ടുപോയി വിറ്റാണ് ഉപജീവനം നടത്തിയിരുന്നത്.

ദൈവാലയം
ആത്മീയാവശ്യങ്ങള്‍ക്ക് ആറേഴു കിലോമീറ്റര്‍ അകലെയുള്ള മുണ്ടിയെരുമ, നെറ്റിത്തൊഴു, കൂട്ടാര്‍ റീത്തുപള്ളി എന്നിവയായിരുന്നു സങ്കേതങ്ങള്‍. ജീവിതക്ലേശത്തിനൊപ്പം യാത്രാക്ലേശവും ദുസ്സഹമായതിനാല്‍ ആരംഭം മുതല്‍തന്നെ വിശ്വാസിസമൂഹത്തിന്‍റെ ആഗ്രഹമായിരുന്നു ദൈവാലയ സ്ഥാപനം. ഇക്കാലത്തു ശാന്തിപുരത്തു സ്ഥാപിതമായ തിരുവല്ലാ രൂപതയുടെ പള്ളിയില്‍ മാസം തോറും ഒരു കുര്‍ബാന ഉണ്ടായിരുന്നു. അണക്കര-നെറ്റിത്തൊഴു പള്ളികളുടെ വികാരിയായിരുന്ന കുമ്പുക്കാട്ട് ബ. തോമസച്ചന്‍ ഇവിടെയെത്തി കത്തോലിക്കാ വീടുകള്‍ സന്ദര്‍ശിച്ചിരുന്നു. അച്ചന്‍റെ താല്പര്യപ്രകാരം വിശ്വാസികള്‍ 1960 ല്‍ 550 രൂപയ്ക്ക് ഇന്നു പള്ളിമുറിയിരിക്കുന്ന സ്ഥലം വാങ്ങി ഷെഡ്ഡു നിര്‍മിച്ചു. 1960 ഫെബ്രുവരി 1 മുതല്‍ കുമ്പുക്കാട്ട് ബ. തോമസച്ചന്‍ ഇവിടെ ബലിയര്‍പ്പിച്ചു പോന്നു.
1960 ല്‍ ചോറ്റുപാറപ്പള്ളി സന്ദര്‍ശിക്കാന്‍ മാര്‍ മാത്യു കാവുകാട്ടു പിതാവെത്തി. വിശ്വാസികള്‍ പിതാവിനു കരുണാപുരത്തു സ്വീകരണം നല്‍കി ആത്മീയാവശ്യം ഉണര്‍ത്തിച്ചതനുസരിച്ചു നെറ്റിത്തൊഴു ഇടവക വികാരി തൈച്ചേരില്‍ ബ. ജോര്‍ജച്ചനെ ഇവിടത്തെ കൂടി വികാരിയായി പിതാവു നിയമിച്ചു. അന്നിവിടെ 36 കുടുംബങ്ങളുണ്ടായിരു ന്നു. 1963 മുതല്‍ 64 വരെ കുഴിത്തൊളു വികാരി പാറക്കുഴി ബ. ആന്‍റണി അച്ചനായിരുന്നു പള്ളിയുടെ ചുമതല. 1964 മേയ് 10 നു സ്ഥിരം വികാരിയെ ലഭിച്ചു.

പള്ളി, പള്ളിമുറി
ഊന്നുകല്ലില്‍ ബ. ജോര്‍ജച്ചന്‍റെ നേതൃത്വത്തില്‍ 1964-68 ല്‍ പള്ളിയും പള്ളിമുറിയും പണിതു. 1968 മാര്‍ച്ച് അഞ്ചിനു മാത്യു കാവുകാട്ട് തിരുമേനി നവീനദൈവാലയം കൂദാശ ചെയ്തു.
മണിയമ്പ്രായില്‍ ബ. വര്‍ഗീസച്ചന്‍റെ ശ്രമഫലമായി പുതുതായി നിര്‍മിച്ച വൈദികമന്ദിരം 1998 മേയ് 28 നു അഭിവന്ദ്യ വട്ടക്കുഴി പിതാവ് ആശീര്‍വദിച്ചു.

സേവനമനുഷ്ഠിച്ച ബ. വൈദികന്മാര്‍
തോമസ് കുമ്പുക്കാട്ട് (1960-61), ജോര്‍ജ് തൈച്ചേരി (1961-63), ആന്‍റണി പാറക്കുഴി (1963-64), ജോര്‍ജ് ഊന്നുകല്ലില്‍ (1964-68), തോമസ് കറുകക്കളം (1968-70), ജയിംസ് പറപ്പള്ളി (1970-71), ജോസഫ് ഇല്ലിക്കല്‍ (1971-73), ജോസഫ് പുളിക്കല്‍ (1973), സേവ്യര്‍ കുന്നിപ്പറമ്പില്‍ (1973-74), ആന്‍റണി നെടിയകാലാപ്പറമ്പില്‍ (1974-78), തോമസ് പുറക്കരി (1978-79), മാത്യു ചെരിപുറം (1979-81), സെബാസ്റ്റ്യന്‍ വടക്കേക്കൊ ട്ടാരം (1982), അബ്രാഹം മണ്ണംപ്ലാക്കല്‍ (1982-88), ലോറന്‍സ് ചക്കുംകളം (1988), ജോസഫ് പാലത്തുങ്കല്‍ (1988-95), വര്‍ഗീസ് മണിയമ്പ്രായില്‍ (1995-99), ഔസേപ്പച്ചന്‍ വാഴപ്പനാടിയില്‍ (1999-2001), ജോസ് മണ്ണൂക്കുളം (2001- ).

വികസനപ്രവര്‍ത്തനങ്ങള്‍
ഊന്നുകല്ലേല്‍ ബ. ജോര്‍ജച്ചന്‍റെ ശ്രമഫലമായി തപാലാപ്പീസ് സ്ഥാപിത മായി. څകൂട്ടാര്‍പള്ളി چ എന്ന പേര് څകരുണാ പുരംچ എന്നാക്കിയത് ഇക്കാലത്താണ്. തുടര്‍ന്നെത്തിയ കറുകക്കളത്തില്‍ ബ. തോമസച്ചന്‍ പള്ളിപ്പറമ്പില്‍ സ്ഥിരദേഹണ്ഡങ്ങള്‍ നടത്തി. കമ്പം – കൂട്ടാര്‍ റോഡ് വീതികൂട്ടിപ്പണിതു. പറപ്പള്ളില്‍ ബ. ജയിംസച്ചന്‍റെ നേതൃത്വ ത്തില്‍ റോഡുപണി പൂര്‍ത്തിയാക്കി. മതപഠനത്തിനായി കെട്ടിടം നിര്‍മിച്ചത് 1975 മാര്‍ച്ചില്‍ നെടിയകാലാപ്പറമ്പില്‍ ബ. ആന്‍റണിയച്ചന്‍റെ കാലത്താണ്.

സ്ഥാപനങ്ങള്‍
1976-77 ല്‍ ഇവിടെയുള്ള എന്‍. എസ്. എസ്. യു. പി. സ്കൂള്‍ അപ്ഗ്രേഡ് ചെയ്തു ഹൈസ്കൂളാക്കി. കെട്ടിടത്തിന്‍റെ അസൗകര്യംമൂലം ഒരു വര്‍ഷത്തേക്ക് സണ്‍ഡേസ്കൂള്‍ കെട്ടിടത്തില്‍ ഹൈസ് കൂള്‍ പ്രവര്‍ത്തിച്ചു.
1982 സെപ്തംബര്‍ 20 നു തിരുഹൃദയ മഠത്തിനുള്ള കെട്ടിടം വെഞ്ചരിച്ചു. പള്ളിയില്‍ നിന്നു 75 സെന്‍റ് സ്ഥലം വിട്ടുകൊടുത്തിരുന്നു. 1984 ല്‍ ഇവരുടെ നേതൃത്വത്തില്‍ പ്രൈമറിസ് കൂള്‍ തുടങ്ങി.
പാരിഷ് ഹാളില്‍ പാലത്തി ങ്കല്‍ ബ. ജോസഫച്ചന്‍റെ നേതൃത്വത്തില്‍ 1991 ജൂലൈ 28 ന് വനിതാ കോളജ് ആരം ഭിച്ചു. 1995-96 ല്‍ ആണ്‍കുട്ടികളെക്കൂടി ഉള്‍പ്പെടുത്തി കോളജു വിപുലീകരിച്ചു.

കുടുംബം, ദൈവവിളി
180 കുടുംബങ്ങളിലായി 901 കത്തോലിക്കരുണ്ട്. ഇതര ഭവനങ്ങള്‍:മലങ്കര – 19, യാക്കോബായ – 22, പ്രോട്ടസ്റ്റന്‍റ് – 21, ഹിന്ദുക്കള്‍ – 512, മുസ്ലീങ്ങള്‍ – 21.
ഇടവകയില്‍ നിന്ന് ഒരു സന്യാസ വൈദികനും ഏഴു സന്യാസിനികളും വിവിധ ഭാഗങ്ങളില്‍ സുവിശേഷവേല ചെയ്യുന്നു. ഒരു വൈദികാര്‍ഥിയും രണ്ടു സന്യാസാര്‍ഥിനികളും പരിശീലനം നടത്തുന്നു.

വിവിധ ഭക്തസംഘടനകള്‍ ആത്മീയവും ഭൗതികവുമായ വികസനത്തില്‍ കാര്യക്ഷമമായി പങ്കുചേരുന്നു. രൂപത യുടെ സാമൂഹികക്ഷേമവകുപ്പുകളായ എം.ഡി.എസും. പി.ഡി.എസും ഒട്ടേറെ വികസനപദ്ധതികള്‍ ഇവിടെ ആവിഷ് കരിച്ചു നടപ്പാക്കിക്കൊണ്ടിരിക്കുന്നു.
ഇവിടുത്തെ ജനത പ്രതികൂല സാഹചര്യങ്ങളോടു മല്ലിട്ടു ജീവിച്ചു സ്വയംപര്യാപ്തതയിലേക്കു നീങ്ങിക്കൊ ണ്ടിരിക്കുന്നു. വളക്കൂറുള്ള മണ്ണും തളരാത്ത മനസ്സും ദൈവവിശ്വാസവും ഇതിനവര്‍ക്കു പ്രചോദനമേകുന്നു. ഒട്ടേറെ വികസന സാധ്യതകളുള്ള നാടാണിത്. നാടിന്‍റെ സാമൂഹിക സാംസ്കാരിക വികസനത്തില്‍ ഇടവക ആരംഭം മുതലേ ഗണ്യമായ പങ്കു വഹിച്ചിട്ടുണ്ട്.