Kappadu – 686 508
04828 – 235339
Vicar: Rev. Fr. Antony Maniangattu
Cell: 994 648 5751
franilm@hotmail.com
കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡില്‍, കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ആറു കിലോമീറ്റര്‍ അകലെയായി കുന്നിന്‍നിറുകയില്‍ അംബരചുംബിയായ മുഖവാരപ്രൗഢിയോടെ കപ്പാടു ദൈവാലയം നിലകൊള്ളുന്നു.
അധ്വാനശീലരായ കര്‍ഷകര്‍ പാലായില്‍നിന്നും പ്രാന്തപ്രദേശങ്ങളില്‍നിന്നും ആയിരത്തിത്തൊള്ളാ യിരത്തിനു മുമ്പ് ഇവിടെ കുടിയേറിപ്പാര്‍ത്തു. കുടിയേറ്റക്കാരുടെ എണ്ണമേറിയപ്പോള്‍ ദൈവാലയ സ്ഥാപനചിന്ത സ്വാഭാവികമായി അവരിലുയര്‍ന്നുവന്നു.
പ്രാരംഭം
വിശ്വാസപ്രദീപ്തരായ കര്‍ഷക പ്രമുഖര്‍ പാലാ പഴയപ്പള്ളിയിടവക മാളികയ്ക്കല്‍ കപ്പലുമാ ക്കല്‍ ബ. മത്തായി കത്തനാരെ സമീപിച്ചു ദൈവാലയ സ്ഥാപനത്തെപ്പറ്റി ആലോചന നടത്തി. 1911 ഡിസംബര്‍ 20 നു കൂടിയ യോഗത്തില്‍ പള്ളി സ്ഥാപിക്കുന്നതിനു തീരുമാനിച്ചു. താമസിയാതെ രൂപതയില്‍നിന്ന് അനുവാദം ലഭിച്ചു. ഇലഞ്ഞി ഇടവകക്കാരനായ പൊട്ടന്‍ പ്ലാക്കല്‍ ശ്രീ മാത്തു പൗലോ എന്ന څകുരിശു മൂപ്പന്‍چ കപ്പാടു കുന്നിന്‍മുകളില്‍ ഒരു കുരിശു നാട്ടിയിരുന്നു. കുരിശുനാട്ടപ്പെട്ടിരുന്ന څകുട്ടിതാപ്പാറچ ചേരിക്കലില്‍, ആണ്ടുമഠത്തില്‍ ശ്രീ കൃഷ്ണപിള്ളയില്‍നിന്നു നാലേക്കര്‍ സ്ഥലം വാങ്ങുന്നതിനു പുതുമന ശ്രീ ഔസേപ്പിനെയും തടത്തില്‍ ശ്രീ ഇട്ടിയവിരയേയും ചുമതലപ്പെടുത്തി.
വളര്‍ച്ചയുടെ വഴിത്താരയില്‍
1912 ഒക്ടോബര്‍ 19 നു തീറാധാരം വാങ്ങി 29 നു പള്ളിവയ്ക്കുന്നതിനുള്ള കൃത്യസ്ഥാനം നിര്‍ണയിച്ചു. കാടുവെട്ടിത്തെളിച്ചു കുരിശിനു ചുറ്റും നിര്‍മിച്ച മനോഹരമായ പന്തല്‍ 1913 സെപ്റ്റംബര്‍ 14 ന് കയ്പന്‍പ്ലാക്കല്‍ ബ. അബ്രാഹമച്ചന്‍ വെഞ്ചരിച്ചു. തുടര്‍ന്നു തയ്യില്‍ ബ. എസ്തപ്പാനോസ് സി. എം. ഐ. ദൈവാലയത്തിന്‍റെ ശിലാസ്ഥാപനം നിര്‍വഹിച്ചു ദിവ്യബലിയര്‍പ്പിച്ചു. പ്രഥമവികാരിയായി കപ്പലുമാക്കല്‍ ബ. മത്തായിയച്ചന്‍ നിയമിതനായി.
സ്മരണാഞ്ജലി
ക്രിസ്തീയസ്നേഹത്തിന്‍റെയും ത്യാഗത്തിന്‍റെയും പ്രതീകമായി നിര്‍മി തമായ ദൈവാലയത്തിനുവേണ്ടി കഠിനാ ധ്വാനം ചെയ്തവര്‍ ഒട്ടേറെയാണ്. എങ്കിലും കപ്പലുമാക്കല്‍ ബ. മത്തായി അച്ചന്‍, പുതുമന ശ്രീ പോത്തന്‍ ഔസേപ്പ്, കല്ലറയ്ക്കല്‍ പൊട്ടംകുളം ശ്രീ വര്‍ക്കി ഔസേപ്പ്, തടത്തില്‍ ശ്രീ ചെറിയത് ഇട്ടിയവിര എന്നിവര്‍ പ്രത്യേകം സ്മരണീയരാണ്.
പുനര്‍നിര്‍മാണം
1934 ഒക്ടോബര്‍ 20 നു യോഗം ചേര്‍ന്നു പള്ളി പുതുക്കിപ്പണിയുന്നതിനു തീരുമാനിച്ചു. 1941 ല്‍ പഴയപള്ളി പൊളിച്ചെടുത്തു സണ്‍ഡേസ്കൂള്‍ കെട്ടിടം പണിതു. ഏഴുനിലമാളിക യോടുകൂടി രൂപഭാവം നേടിയ ദൈവാലയം പത്തുവര്‍ഷക്കാലത്തെ പരിശ്രമഫലമാണ്. മാര്‍ ജയിംസ് കാളാശേരി 1944 ഫെബ്രുവരി 17 നു പള്ളി ആശീര്‍വദിച്ചു. പള്ളിപണിക്കു നേതൃത്വം നല്കിയത് അക്കാലത്തെ വികാരിയും പിന്നീട് മോണ്‍സിഞ്ഞോറുമായ മേച്ചേരി ക്കുന്നേല്‍ ബ. എമ്മാനുവല്‍ അച്ചനായി രുന്നു. കൊട്ടാരത്തുമ്മാലില്‍ ബ. ജേക്കബ ച്ചനായിരുന്നു സഹശുശ്രൂഷകന്‍.
വൈദികമന്ദിരം
ആദ്യത്തേ പള്ളിയോടുചേര്‍ന്നു 1913 ല്‍ നിര്‍മിച്ച വൈദികമന്ദിരം 1922 ല്‍ മണ്ണഞ്ചേരില്‍ ബ. തോമസച്ചന്‍ പുതുക്കിപ്പണിയിപ്പിച്ചു. ഇന്നു കാണുന്ന പള്ളിമേട 1988 ല്‍ പണിയിച്ചതാണ്.
പാരിഷ്ഹാള്‍
ഇന്നു കാണുന്ന പാരിഷ്ഹാളും സണ്‍ഡേസ്കൂളും മരുതോലില്‍ ബ. ജോസഫച്ചന്‍റെ കാലത്താണു രൂപം കൊണ്ടത്. തൊട്ടിയില്‍ ബ. തോമസച്ചന്‍ വികാരിയായിരിക്കുമ്പോള്‍ څഎട്ടിയില്‍ ശ്രീ ചെറിയാന്‍ മത്തായി സ്മാരകസണ്‍ഡേ സ്കൂള്‍چ നിര്‍മിതമായി.
പ്രതലവീക്ഷണം
വീടുകള്‍ : 660, അംഗങ്ങള്‍ : 3095. ഇടവകസന്താനങ്ങളായ 24 വൈദിക ന്മാരും നൂറില്‍പ്പരം സന്യാസിനികളും സഭയില്‍ വിവിധരംഗങ്ങളില്‍ ശുശ്രൂഷ നടത്തുന്നു.
1913 ല്‍ പള്ളിപണിയുടെ ആരംഭത്തോടൊപ്പം മുറ്റത്തെ തേക്കിന്‍ചുവട്ടില്‍ ഒരു കളരി തുടങ്ങിയിരുന്നു. 1938 ജൂണില്‍ പൊട്ടംകുളത്തു ശ്രീ ജോസഫിന്‍റെ മാനേജ്മെന്‍റില്‍ ആരംഭിച്ച അച്ചാമ്മ മെമ്മോറിയല്‍ ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ 1948 ല്‍ ഹൈസ്കൂളായി. പിന്നീടിതു പള്ളിക്കു വിട്ടുകൊടുത്തു. 2000 ല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളായി ഉയര്‍ത്തപ്പെട്ടു.
സ്ഥാപനങ്ങള്‍
1940 ല്‍ ശ്രീ കെ. വി. ജോസഫ് പണികഴിപ്പിച്ച കാളകെട്ടി കപ്പേളയും 1944 ല്‍ ശ്രീ കെ. വി. സഖറിയ തീര്‍ത്ത കപ്പാട് ബത്ലഹം കപ്പേളയും നാട്ടുകാരുടെ ശ്രമഫലമായി 1952 ല്‍ നിര്‍മിച്ച മാഞ്ഞുക്കുളം കപ്പേളയും 1955 ല്‍ പണികഴിപ്പിച്ച മഞ്ഞപ്പള്ളി കപ്പേളയും ഇടവകയിലെ വണക്കസ്ഥാപനങ്ങളാണ്.
1952 ജൂണ്‍ 1 ന് ആരാധനമഠം സ്ഥാപിതമായി. 1981 ല്‍ ആരാധനനവസന്യാസിനീഭവനം നിര്‍മിക്കപ്പെട്ടു. ചേര്‍ത്തല ഗ്രീന്‍ ഗാര്‍ഡന്‍സ് സിസ്റ്റേഴ്സിന്‍റെ മഠം, ആശുപത്രി, അസ്സീസി അന്ധവിദ്യാലയം എന്നിവ 1963 ല്‍ തുടങ്ങി. സി. എം. ഐ. നവസന്യാസഭവനം 1982 ല്‍ സ്ഥാപി ക്കപ്പെട്ടു. ബനഡിക്ടിന്‍ സന്യാസാ ശ്രമവും സെമിനാരിയും 1987 ല്‍ സ്ഥാപിതമായി.
സെന്‍റ് വിന്‍സെന്‍റ് ഡി പോള്‍ സഖ്യം, മാതൃദീ പ്തി, ലീജിയന്‍ ഓഫ് മേരി, യുവദീപ്തി എന്നിവയാണ് ഇടവകയിലെ സഖ്യങ്ങള്‍.
ഇടവകയുടെ പ്ലാറ്റിനം ജൂബിലി 1987 ല്‍ സമുചിതമായി ആചരിച്ചു.
ബഹുമാനപ്പെട്ട വികാരിമാര്‍
മത്തായി കപ്പലുമാക്കല്‍, ഗീവര്‍ഗീസ് മുരിക്കന്‍, യാക്കോബ് കട്ടക്കയം, തോമസ് മണ്ണഞ്ചേരി, മത്തായി ചിറയില്‍, യാക്കോബ് വാഴയ്ക്കാമലയില്‍, തോമാ കലേക്കാട്ടില്‍, ഇമ്മാനുവല്‍ മേച്ചേരിക്കുന്നേല്‍, കുരുവിള കൊട്ടാരത്തുംകുഴിയില്‍, ഗീവര്‍ഗീസ് പകലോമറ്റം മുളങ്ങാട്ടില്‍, മാത്യു കളപ്പുരയില്‍, ജേക്കബ് കാഞ്ഞിരത്തിനാല്‍, തോമാ തൊട്ടിയില്‍, ജോണ്‍ തലോടിയില്‍, സിറിയക് കോട്ടയരുകില്‍, ജോസഫ് കളരിക്കല്‍, ജോര്‍ജ് തൈച്ചേരില്‍, തോമസ് പള്ളിപ്പുറത്തുശേരില്‍ (1977 80), വര്‍ഗീസ് പുത്തന്‍പുര (1980 81), ജോസഫ് വാഴയില്‍ (1981 82), ജോസഫ് മരുതോലില്‍ (1982 89), മാത്യു വയലുങ്കല്‍ (1989 95), ജോസ് പുത്തന്‍ കടുപ്പില്‍ (1995 2000), പോള്‍ വടക്കേത്ത് (2000 ).
ബഹുമാനപ്പെട്ട അസ്തേന്തിമാര്‍
ജേക്കബ് കാഞ്ഞിരത്തിനാല്‍, ഗീവര്‍ഗീസ് കളപ്പുരയ്ക്കല്‍, തോമസ് പാറേമ്മാക്കല്‍, മത്തായി കൊട്ടാരത്തു മാലില്‍, തോമസ് കിഴക്കേമണ്ണൂര്‍, ഗീവര്‍ഗീസ് മൂലേച്ചാലില്‍, അഗസ്റ്റിന്‍ നടുവിലേക്കൂറ്റ്, മത്തായി വടക്കേല്‍, ഫിലിപ്പ് കുന്നപ്പള്ളി, ജോസഫ് ഇരുപ്പക്കാട്ട്, മാത്യു നെല്ലരിയില്‍, അഗസ്റ്റിന്‍ പാറേക്കളം, ജോസഫ് മുരിങ്ങയില്‍, തോമസ് പുറക്കരി, ആന്‍റണി മണ്ണാര്‍കുളം, ജോസ് വയലാര്‍, ജോസഫ് പുതുവീട്ടിക്കളം, ജയിംസ് നങ്ങച്ചിവീട്ടില്‍, തോമസ് കാട്ടാംപള്ളി യില്‍, മാത്യു വേമ്പേനി സി.എം.ഐ., സെബാസ്റ്റ്യന്‍ ഉള്ളാട്ട് (1982 ജനു. – ഓഗ.), അക്വീനാസ് സി.എസ്.റ്റി. (1982 സെപ്തം.), ജോസ് കല്ലുകളം (1982 ഒക്ടോ.), ജോണ്‍ വെട്ടുവയലില്‍ (1982 നവം.), ജോസ് പാറേക്കാട്ട് സി.എം.ഐ. (1982 ഡിസം.- 83 ജനു.), ഫിലിപ്പ് തീമ്പലങ്ങാട്ട് (1983 – 87), ജോസ് ഒരിക്കാലാ സി.എസ്.ടി. (1987 – 88), ജോണ്‍ നായത്തുംപറമ്പില്‍ എം.എസ്.റ്റി. (1988 – 89), ജോസ് കൂടപ്പുഴ (1989 ഫെബ്രു. – ജൂലൈ), ജോസഫ് ഒട്ടലാങ്കല്‍ (1990 -91), പയസ് തെക്കേവയലില്‍ (1991 – 93), പീറ്റര്‍ മേസ്തിരിപ്പറമ്പില്‍ (1993 – 94), വര്‍ഗീസ് കുളംപള്ളില്‍ (1994 – 97), വര്‍ഗീസ് മണക്കാട്ട് (1997 – 98), ജേക്കബ് പീടികയില്‍ (1998 മേയ് – ഡിസം.), ജോസഫ് നെടുംപതാലില്‍ (1999 ജനു.), മാത്യു മംഗലത്തുകരോട്ട് (1999 ഫെബ്രു. – ഡിസം.), ജോസഫ് നെല്ലിമലമറ്റം (1999 – 2000), ജോസഫ് കൊല്ലംപറമ്പില്‍ (2000 – 2001), ജോസഫ് പൊങ്ങന്താനം (2001 -).
അഭിമാനഭാജനം
വിജ്ഞാനപടുവും കര്‍മകുശ ലനും ക്രാന്തദര്‍ശിയുമായിരുന്ന തൈപ്പറ മ്പില്‍ ഏറ്റം ബ. ജോസഫച്ചന്‍ ഇടവകയി ലെ പ്രഥമവൈദികനായിരുന്നു. പൗരോഹിത്യ ശുശ്രൂഷയുടെ സിംഹഭാഗവും രൂപതാ ഭരണതലത്തില്‍ ചെലവഴിച്ചു. 1977 മുതല്‍ 1992 വരെ കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറാളായിരുന്നു. 1996 ഒക്ടോബര്‍ 25 നു തീയതി അദ്ദേഹം ദിവംഗതനായി.