Kalthotty – 685 507

04868 – 271318

Vicar: Rev. Fr. Jino Vazhayil

Cell: 9495 763607

frvazhayil@gmail.com

Click here to got to the Church

കല്‍ത്തൊട്ടിയിലെ ആദ്യകാലകുടിയേറ്റക്കാര്‍ ആരാധനാകര്‍മങ്ങളില്‍ സംബന്ധിക്കുവാന്‍ എട്ടും പത്തും കിലോമീറ്റര്‍ നടന്ന് ഉപ്പുതറയിലെത്ത ണമായിരുന്നു. തന്മൂലം കല്‍ത്തൊട്ടിയില്‍ കപ്പേള പണിയണമെന്നു വിശ്വാസികള്‍ ആഗ്രഹിച്ചു. ഇപ്പോള്‍ കല്‍ത്തൊട്ടിയിലെ څനാഷണല്‍ ലൈബ്രറി چ ഇരിക്കുന്നി ടത്തു വള്ളിയാട്ടുകുഴിയില്‍, മൂവേലില്‍, പനയ്ക്കല്‍, ഏഴാച്ചേരില്‍, കട്ടക്കയത്തില്‍ എന്നീ കുടുംബക്കാര്‍ സംഭാവന നല്‍കിയ 30 സെന്‍റു സ്ഥലത്ത് എല്ലാവരും സഹകരിച്ച് ഒരു ഷെഡ്ഡു പണിതു. ഉപ്പുതറ വികാരി പാറയില്‍ ബ. തോമസച്ചന്‍ 1953 ജൂണ്‍ 4 ന് ആദ്യമായി ദിവ്യബലിയര്‍പ്പിച്ചു. അസിസ്റ്റന്‍റ് വികാരി തോട്ടുപുറത്ത് ബ. ജോസഫച്ചന്‍ മാസത്തി ലൊരിക്കല്‍ കുര്‍ബാന യര്‍പ്പിച്ചുപോന്നു.

വൈദികമന്ദിരം
വൈദികമന്ദിരം പണിയുന്നതിന് 1953 ഒക്ടോബര്‍ 20 നു കൂടിയ പൊതുയോഗം തീരുമാനിച്ചു. വിശ്വാസികളുടെ കഠിനാധ്വാനത്താല്‍ മൂന്നു മാസംകൊണ്ടു പണി പൂര്‍ത്തിയായി (ഇന്നു പോസ്റ്റോഫീസ് ഇരിക്കുന്ന കെട്ടിടം). ഇപ്പോള്‍ കാണുന്ന പള്ളിമുറി 1958 ല്‍ ചെങ്ങളത്തു ബ. മത്തായിയച്ചന്‍റെ ശ്രമഫലമാണ്.
1954 ജനുവരി 23 നു കല്‍ത്തൊട്ടി ഇടവകയായി ഉയര്‍ത്തപ്പെട്ടു. കല്‍ത്തൊട്ടി, കട്ടപ്പന, കാഞ്ചിയാര്‍ ഇടവകകളുടെ വികാരിയായി തോട്ടുപുറത്തു ബ. ജോസഫച്ചന്‍ നിയമിതനായി. കല്‍ത്തൊട്ടിയിലായിരുന്നു അച്ചന്‍റെ വാസം. മേരികുളം പള്ളിവികാരിയായ വെട്ടിക്കാട്ട് ബ. ജയിംസ ച്ചനാണ് 1956 മുതല്‍ കല്‍ ത്തൊട്ടി, കാഞ്ചിയാര്‍ പള്ളികളുടെ കാര്യങ്ങള്‍ നടത്തിയിരുന്നത്.

നവീന ദൈവാലയം
ചെങ്ങളത്തു ബ. മത്തായിയച്ചന്‍റെ ശ്രമഫലമായി മാര്‍ മാത്യു കാവുകാട്ട് ഏറ്റം ബ. മോണ്‍സിഞ്ഞോര്‍ എല്‍.ജെ. ചിറ്റൂരിന്‍റെയും മറ്റും സാന്നിധ്യത്തില്‍ പുതിയ പള്ളിക്ക് 1957 മേയ് 11 ന് തറക്കല്ലിട്ടു. പുതിയ പള്ളിക്കുവേണ്ടി പണിത തറയില്‍ ഒരു ഷെഡ്ഡു കെട്ടി ചെങ്ങളത്തു ബ. മത്തായിയച്ചന്‍ 1958 ജൂലൈ 20 നു ബലിയര്‍പ്പണം നടത്തി. പള്ളിപണി തല്ക്കാലം നിര്‍ത്തിവച്ചു. കോട്ടയില്‍ ബ. സിറിയക്കച്ചന്‍ പള്ളിപണി 1964 ല്‍ പുനരാരംഭിച്ചു. ഒരു വര്‍ഷം കൊണ്ടു പണി പൂര്‍ത്തിയാക്കിയ പള്ളി മാര്‍ മാത്യു കാവുകാട്ട് 1965 ഫെബ്രുവരി 6 നു കൂദാശ ചെയ്തു. അണിയറ ബ. ആന്‍റണിയച്ചന്‍ പള്ളിയുടെ മുഖവാരവും മണിമാളികയും 1970 ല്‍ പണികഴിപ്പിക്കുകയും അറ്റകുറ്റപ്പണികള്‍ നടത്തിക്കുകയും ചെയ്തു.

സേവനമനുഷ്ഠിച്ച ബ. വൈദികന്മാര്‍
ജോസഫ് തോട്ടുപുറം (1953 ജൂണ്‍ – 55 ജൂണ്‍), അലക്സാണ്ടര്‍ വയലുങ്കല്‍ (1955 ജൂണ്‍ – 56 മേയ്), ജയിംസ് വെട്ടിക്കാട്ട് (1956 മേയ് – 57 മാര്‍ച്ച്), മത്തായി ചെങ്ങളത്ത് (1957 ഏപ്രില്‍ – 60 മേയ്), സിറിയക് കോട്ടയില്‍ (1960 മേയ് – 65 ഏപ്രില്‍), സെബാസ്റ്റ്യന്‍ ഒഴുകയില്‍ (1965 ഏപ്രില്‍ – 70 ഏപ്രില്‍), ആന്‍റണി അണിയറ (1970 ഏപ്രില്‍ – 77 ഫെബ്രുവരി), ജോസഫ് പതാലില്‍ (1977 ഫെബ്രു – 83 ഏപ്രില്‍), ആന്‍റണി കൊച്ചാങ്കല്‍ (1983 ഏപ്രില്‍ – 93 മേയ്), ജേക്കബ് തെക്കേമുറി (1993 മേയ് – 93 നവം.), ജോസഫ് ഒട്ടലാങ്കല്‍ (ആക്ടിംഗ് വികാരി 1993 നവം. – 94 മേയ്), ജോസ് മാറാമറ്റം (1994 മേയ് – 2000 മേയ്), മാത്യു അറയ്ക്കപ്പറമ്പില്‍ (2000 മേയ് -).

ബഹുമാനപ്പെട്ട അസ്തേന്തിമാര്‍
തോമസ് കുറ്റിപ്പാലയ്ക്കല്‍ (1996 ഫെബ്രു. – 98 ഫെബ്രു.), അഗസ്റ്റിന്‍ അത്തിമൂട്ടില്‍ (1998 ഫെബ്രു. – 2000 ഫെബ്രു.) ആന്‍റണി വാതല്ലുക്കുന്നേല്‍ (2000 ഫെബ്രു. – ).
തിരുഹൃദയമഠം: തിരുഹൃദയമഠത്തിന്‍റെ ശാഖ 1963 മാര്‍ച്ച് 19 നു വാടകക്കെട്ടിടത്തില്‍ ആരംഭിച്ചു. മഠത്തിന്‍റെ ശിലാസ്ഥാപനം 1963 മേയ് 15 നു നടന്നു. 1965 ജനുവരിയിലേ പണി തുടങ്ങിയുള്ളുവെങ്കിലും നാലുമാസംകൊണ്ടു പൂര്‍ത്തിയായി. 2000 ഫെബ്രുവരി 3 നു പുതിയ കെട്ടിടത്തിന്‍റെ പണി ആരംഭിച്ചു. 2000 നവംബര്‍ 30 നു മാര്‍ മാത്യു വട്ടക്കുഴി മഠം വെഞ്ചരിച്ച് പുതിയ ചാപ്പല്‍ കൂദാശ ചെയ്തു.

സ്കൂളുകള്‍:
പഴയ പള്ളിഷെഡ്ഡില്‍ 1958 ജൂലൈ 18 നു പ്രൈമറി സ്കൂള്‍ തുടങ്ങി. ശ്രീ സി.ഡി. വര്‍ക്കി ചൂരപ്പൊയ്കയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ കീഴിലാണു തുടക്കം. സ്കൂളിന്‍റെ അവകാശത്തെപ്പറ്റി 1960 ല്‍ മാനേജ്മെന്‍റ് കമ്മിറ്റിയും വികാരിയച്ചനും തമ്മില്‍ വിവാദമുണ്ടാവുകയും 1963 ല്‍ വികാരിയച്ചന് അനുകൂലമായി വിധി വരുകയും ചെയ്തു.
സ്കൂളിനുള്ള സ്ഥലം പേഴുംകാ ട്ടില്‍, മടുക്കിയില്‍, പാഴൂര്‍, വള്ളിയാട്ടു കുഴിയില്‍ എന്നീ കുടുംബക്കാര്‍ പത്തുസെന്‍റുവീതം സംഭാവന ചെയ്തതാണ്. പിന്നീട് രണ്ടേക്കര്‍ 25 സെന്‍റുകൂടി വാങ്ങി.
എല്‍. പി. സ്കൂള്‍ ആരംഭിച്ച് 18 വര്‍ഷം കഴിഞ്ഞ് 1976 ല്‍ യൂ. പി. സ്കൂള്‍ സ്ഥാപിതമായി. ഇതേവര്‍ഷംതന്നെ സ്കൂള്‍ കെട്ടിടവും പണിതു. 1979 ജൂണ്‍ മുതല്‍ ഈ രണ്ടു സ്കൂളുകളും രൂപതാ കോര്‍പ്പറേറ്റ് മാനേജ്മെന്‍റിന്‍റെ കീഴിലായി.

കുരിശടി, കപ്പേള
കല്‍ത്തൊട്ടിക്കവലയില്‍ 1960 ഏപ്രില്‍ 24 ന് ഒരു കുരിശ് സ്ഥാപിച്ചു. പള്ളിയുടെ പരിസരപ്രദേശങ്ങളില്‍ മൂന്നു ചെറിയ കുരിശടികള്‍ 1970 ലും മേപ്പാറ ജംഗ്ഷനില്‍ മാത്തന്‍കുന്നേല്‍ ശ്രീ തോമസ് ദാനം ചെയ്ത സ്ഥലത്ത് 1978 ല്‍ ഒരു കുരിശടിയും കിഴക്കേമാട്ടുക്കട്ട വാര്‍ഡില്‍ കുരിശുമലകയറ്റത്തിനുവേണ്ടി 1978 ഏപ്രില്‍ 8 ന് ഒരു കുരിശും സ്ഥാപിച്ചു.
മേപ്പാറയിലുള്ള സെന്‍റ് മേരീസ് കുരിശുപള്ളി കൊച്ചാങ്കല്‍ ബ. ആന്‍റണിയച്ചന്‍റെ കാലത്ത് 1989 ഏപ്രില്‍ 29 നു മാര്‍ മാത്യു വട്ടക്കുഴി വെഞ്ചരിച്ചു. കിഴക്കേമാട്ടുക്കട്ടയില്‍ അവിടുത്തെ വിശ്വാസികളുടെ ആവശ്യപ്രകാരം മാറാമറ്റത്തില്‍ ബ. ജോസച്ചന്‍ പി.ഡി.എസിന്‍റെ കെട്ടിടത്തില്‍ 1995 ഡിസംബര്‍ മുതല്‍ ഞായറാഴ്ചകളിലും മറ്റു പ്രധാനദിവസങ്ങളിലും വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുവന്നു.
തൊടുപുഴ വാര്‍ഡിലും വെങ്ങാ ലൂര്‍ക്കടയിലും ഓരോ കപ്പേളകളുമുണ്ട്.

ഇതരസ്ഥാപനങ്ങള്‍
സര്‍ക്കാര്‍ മൃഗാശുപത്രി, പബ്ലിക് ലൈബ്രറി എന്നിവയാണ് ഇടവകാ തിര്‍ത്തിയിലുള്ള ഇതര സ്ഥാപനങ്ങള്‍. മൃഗാശുപത്രിക്കു സ്ഥലം നല്കിയതും അതിന്‍റെ സ്ഥാപനത്തിനു മുന്‍കൈ യെടുത്തതും ഇടവകയാണ്. തപാലാപ്പീസ് ഇടവകയുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു.

കുടുംബം, ദൈവവിളി
547 കത്തോലിക്കാ കുടുംബങ്ങളും 2527 കത്തോലിക്കരും ഇവിടെയുണ്ട്. 26 കുടുംബക്കൂട്ടായ്മകള്‍ ഇടവകയില്‍ പ്രവര്‍ത്തിക്കുന്നു. രണ്ടു രൂപതാ വൈദികന്മാരും മൂന്നു മിഷനറി വൈദികന്മാരും ദൈവജനശുശ്രൂഷ ചെയ്യുന്നു. 43 സന്യാസിനികള്‍ ഇവിടെനിന്നുണ്ട്. പത്തു വൈദികാ ര്‍ത്ഥികള്‍ പരിശീലനം നടത്തുന്നു.
ഇടവകയുടെ പരിധിക്കുള്ളില്‍ 40 യാക്കോബായ കുടുംബങ്ങളും അഞ്ചു ക്നാനായ കുടുംബങ്ങളും 557 ഹൈന്ദവ കുടുംബങ്ങളും എട്ടു മുസ്ലീം കുടുംബ ങ്ങളുമുണ്ട്.

സ്ഥലവിവരം
1953 ല്‍ പള്ളിയുടെ താല്കാലിക ഷെഡിനുവേണ്ടി 50 സെന്‍റ് സ്ഥലവും 1960 ല്‍ സ്കൂളാവശ്യത്തിനുവേണ്ടി രണ്ടേക്കര്‍ സ്ഥലവും 1988 ല്‍ പള്ളി സ്ഥലത്തോടു തൊട്ടുകിടക്കുന്ന 30 സെന്‍റ് സ്ഥലവും വാങ്ങി. കിഴക്കേമാട്ടുക്കട്ടയില്‍ പള്ളിപണിയുന്നതിനായി 1997 ല്‍ 50 സെന്‍റ് സ്ഥലം വാങ്ങി. ഇതില്‍ 40 സെന്‍റ് വിലയ്ക്കും പത്തു സെന്‍റ് മുതുകാട്ടില്‍ കുടുംബത്തില്‍ നിന്ന് ദാനമായും കിട്ടിയതാണ്.
സാധാരണക്കാരായ കൃഷിക്കാരാണ് ഇവിടെ ഏറെയുള്ളത്. സര്‍ക്കാര്‍ – സര്‍ക്കാരിതര ഉദ്യോഗ മുള്ളവര്‍ വിരളമാണ്. ഇടവകയില്‍ വികസനപ്രവര്‍ത്തനങ്ങളും നേട്ടങ്ങളു മുണ്ടായതിന്‍റെ പിന്നിലുള്ളതു ഗ്രാമീണ കര്‍ഷകരായ വിശ്വാസികളുടെ കൂട്ടായ് മയും പരസ്പരസഹകരണവുമാണ്.
റോഡുനിര്‍മാണത്തിനും ഗ്രാമവികസനത്തിനും കൊച്ചാങ്കല്‍ ബ. ആന്‍റെണിയച്ചന്‍ നല്കിയ സംഭാവന നിസ്തുലമാണ്.