Elappara – 685 531
04869 – 242321
Vicar: Rev. Fr. Cherian Chulayillaplackal
Cell: 9447 3917 50
Click here to go to the Church
ഏലപ്പാറയില്‍ പള്ളിയുണ്ടാകുന്നതിനു മുമ്പ് ഇവിടം ചെമ്മണ്ണ് ഇടവകയുടെ ഭാഗമായിരുന്നു. എന്നാല്‍ യാത്രാസൗകര്യം ഏറെ പരിമിതമായിരുന്നതിനാല്‍ ഇവിടുത്തെ സീറോമലബാര്‍ കത്തോലിക്കര്‍ ആധ്യാത്മികാവശ്യങ്ങള്ക്കായി ചെമ്മണ്ണില്‍ പോകാതെ ഏലപ്പാറയിലുള്ള വിജയപുരം ലത്തീന്‍ രൂപതയുടെ ഇന്‍ഫന്റ് ജീസസ് പള്ളിയിലാണു പോയിരുന്നത്.
യശശ്ശരീരനായ മേപ്രക്കരോട്ട് ബ. ജോസഫച്ചന്റെ അശ്രാന്തപരിശ്രമത്തിന്റെയും സുഹൃദ്ബന്ധത്തിന്റെയും ഫലമായി 1987 ല്‍ ടൈഫോര്ഡ് എസ്റ്റേറ്റുവക ഒരേക്കര്‍ സ്ഥലം ഹൈറേഞ്ച് മെഡിക്കല്‍ സെന്ററിന്റെ ഏലപ്പാറ കേന്ദ്രത്തിന് ഇഷ്ടദാനമായി ലഭിച്ചു. ഐസന്സ്റ്റാട്ട് രൂപതയുടെ ധനസഹായത്തോടെ രൂപതാ പ്രൊക്കുറേറ്റര്‍ തൊമ്മിത്താഴെ ഏറ്റം ബ. ജോണച്ചന്റെ നേതൃത്വത്തില്‍ ഇവിടെ രണ്ടു കെട്ടിടങ്ങള്‍ പണിതു. ഒരു കെട്ടിടത്തില്‍ പോത്തുപാറയിലുള്ള ഹൈറേഞ്ചു മെഡിക്കല്‍ സെന്ററിന്റെ ശാഖയും മറ്റൊരു കെട്ടിടത്തില്‍ നഴ്സറിസ്കൂളും പ്രവര്‍ത്തനമാരംഭിച്ചു.
1987 ല്‍ പുതുമന ബ. മാത്യു അച്ചന് ചെമ്മണ്ണു വികാരിയായെത്തി. അദ്ദേഹം ഏലപ്പാറയിലെ വിശ്വാസികള്‍ക്കുവേണ്ടി നഴ്സറി കെട്ടിടത്തില്‍ ഞായറാഴ്ചകളിലും തിരുനാള്‍ ദിവസങ്ങളിലും വിശുദ്ധ കുര്ബാനയര്പ്പിച്ചുതുടങ്ങി. 1993 മേയ് 16 നു ഏലപ്പാറ – പള്ളിക്കുന്ന് മിഷന് ഇടവകയായി ഉയര്‍ത്തുകയും അറയ്ക്കല്‍ ബ. മാത്യു അച്ചനെ പ്രഥമ വികാരിയായി നിയമിക്കുകയും ചെയ്തു. 1994 ല്‍ ഇവിടെ കുടുംബക്കൂട്ടായ്മയും വിശ്വാസജീവിതപരിശീലന ക്ലാസ്സുകളും ആരംഭിച്ചു. 1989 – 90 ല്‍ നഴ്സറി സ്കൂള്‍ തുടങ്ങി.
ഇടവകാംഗങ്ങളുടെ തീക്ഷ്ണതയും കൂട്ടായ സഹകരണവുംനിമിത്തം പുതിയ ദൈവാലയം പണിയുവാന്‍ തീരുമാനിച്ചു. 2000 ജൂലൈ 28 നു മാര്‍ മാത്യു വട്ടക്കുഴി ദൈവാലയത്തിനു തറക്കല്ലിട്ടു. ദൈവാലയനിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. 55 കുടുംബങ്ങളാണ് ഇടവകയിലുള്ളത്.
അറയ്ക്കല്‍ ബ. മാത്യു അച്ചന്റെയും യശശ്ശരീ രനായ മേപ്രക്കരോട്ട് ബ. ജോസഫച്ചന്റെയും ചിരകാലാഭിലാഷമായിരുന്നു ഏലപ്പാറ – പള്ളിക്കുന്നു പ്രദേശത്തെ ദൈവജനത്തിനായി ഇടവകദൈവാല യമുണ്ടാക്കുക എന്നത്.
ഏലപ്പാറപ്പള്ളിയുടെ വികാരിയായിരിക്കെയാണ് അറയ്ക്കല്‍ ബ. മാത്യു അച്ചനെ പരിശുദ്ധ മാര്‍പ്പാപ്പ കാഞ്ഞിരപ്പള്ളി രൂപതാ മെത്രാനായി 2000 ഡിസംബര്‍ 23 നു നിയമിച്ചത് എന്ന വസ്തുത ഈ ഇടവകക്കാര്‍ക്കു അഭിമാനമാണ്.