Chengalam – 686 585

04812-  704332,  828 156 4332

Vicar: Rev. Fr. Geroge Alumkal

Cell: 9447 570 456

Click here to go to the Church

കാഞ്ഞിരപ്പള്ളിയില്‍ നിന്നു പതിനാറു കിലോമീറ്റര്‍ ദൂരത്തായി, കോട്ടയം താലൂക്കില്‍ ചെങ്ങളം ഈസ്റ്റുവില്ലേജില്‍പ്പെട്ടതാണു ചെങ്ങളം ഇടവക. ചേര്‍പ്പുങ്കല്‍, പാലാ, മുത്തോലി, പൂവരണി, ഇടമറ്റം, കൊഴുവനാല്‍, ആനിക്കാട് പ്രദേശങ്ങളില്‍ നിന്നും കുടിയേറിപ്പാര്‍ത്തിട്ടുള്ളവരാണു ഭൂരിഭാഗം സ്ഥലവാസികളും.
രാജഭരണകാലത്തു കോവിലകം (തിരുവാര്‍പ്പ് ദേവസ്വം) വകയായിരുന്ന ഈ പ്രദേശങ്ങളില്‍ ആണ്ടിലൊരിക്കല്‍ ഹോമം നടത്തിയിരുന്നു. അതിനാവശ്യമായ ജലം സംഭരിക്കുവാനായി ചെങ്കല്ലില്‍ വെട്ടിയ ഒരു കുളമുണ്ടാക്കി. അതിനാല്‍ ഈ സ്ഥലം ڇചെങ്കല്‍ക്കുളംچچഎന്നും കാലാന്തരത്തില്‍ ڇചെങ്കുളംچچ എന്നും അറിയപ്പെട്ടു. പിന്നീടിതു ڇചെങ്ങളچچമായി മാറിയെന്നാണു കരുതുന്നത്.

ദൈവാലയസ്ഥാപനം
ഇവിടുത്തെ കത്തോലിക്കാവിശ്വാസികള്‍ ഒരു കുരിശുപള്ളി സ്ഥാപിച്ചു കിട്ടണമെന്ന താല്പര്യത്തോടെ 1912 ല്‍ അന്നത്തെ ആനിക്കാടു പള്ളി വികാരി കൊച്ചയ്യങ്കനാല്‍ ബ. ജോസഫച്ചനെ സമീപിച്ചു. അച്ചന്‍ എല്ലാവിധ പ്രോത്സാഹനവും നല്‍കി. പള്ളി നിര്‍മിക്കുന്നതിനാവശ്യമായ സ്ഥലം തച്ചപറമ്പത്തു ശ്രീ ഐപ്പ് അവിര ദാനം ചെയ്തു. മാര്‍ തോമസ് കുര്യാളശേരി പള്ളി സ്ഥാപിക്കാന്‍ അനുവാദം കൊടുത്തു. ഗവണ്‍മെന്‍റിന്‍റെ അനുമതി ലഭിച്ചതോടെ പള്ളിപണിയാരംഭിച്ചു.
1913 ഒക്ടോബറില്‍ ആനിക്കാടു പള്ളി വികാരി പെരുമ്പുഴ ബ. പീലിപ്പോസച്ചന്‍ പള്ളിക്കു തറക്കല്ലിടുകയും തുടര്‍ന്നു ദിവ്യബലിയര്‍പ്പിക്കുകയും ചെയ്തു. 1917 ഏപ്രില്‍ മുതലാണ് ഇവിടെ സ്ഥിരമായി വൈദികനെ ലഭിച്ചത്. ആദ്യവികാരി മണിയങ്ങാട്ട് ബ. മത്തായി അച്ചനായിരുന്നു. 1917 നവംബറില്‍ വടാനയില്‍ ബ. മാത്യു അച്ചന്‍റെ കാലത്തു ചെങ്ങളം ഇടവകപ്പള്ളിയായി ഉയര്‍ത്തപ്പെട്ടു.

കേരളത്തിന്‍റെ പാദുവ
പള്ളിയുടെ ആരംഭകാലത്തുതന്നെ അത്ഭുതപ്രവര്‍ത്തകനായ വി. അന്തോനീസിന്‍റെ മാധ്യസ്ഥ്യം യാചിച്ചുകൊണ്ട് അനേകമാളുകള്‍ ചെങ്ങളത്തേക്കു തീര്‍ത്ഥാടനം നടത്തിയിരുന്നു. അതുകൊണ്ട് ڇകേരളത്തിന്‍റെ പാദുവڈ എന്ന അപരനാമത്തില്‍ ചെങ്ങളം അറിയപ്പെടുന്നു. വിശുദ്ധന്‍റെ സഹായത്താല്‍ രോഗശാന്തി ലഭിച്ച കുടകശേരില്‍ ബ.അബ്രാഹം കത്തനാര്‍ നന്ദിപ്രകടനമായി ڇചെങ്ങളമാഹാത്മ്യംڈ എന്ന പേരില്‍ ഒരു ഓട്ടം തുള്ളല്‍ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പള്ളിക്കു കല്ലിട്ടതുമുതല്‍ ആദ്യചൊവ്വാഴ്ചകളില്‍ വി. അന്തോനീസിനോടുള്ള പ്രാര്‍ഥനയും നേര്‍ച്ചകാഴ്ചകളും മുടക്കം കൂടാതെ നടത്തിവരുന്നു.

സേവനം ചെയ്ത ബ. വികാരിമാര്‍
മത്തായി മണിയങ്ങാട്ട് (1917, 1919- 20, 1942- 45), മാത്യു വടാന (1917- 19), എബ്രാഹം കൈപ്പന്‍പ്ലാക്കല്‍ (1920- 24), സ്കറിയ തയ്യില്‍ (1924- 28), ജോസഫ് ചക്കാലയില്‍ (1928- 31), ജോണ്‍ പൊറ്റേടം (1931- 35), മാത്യു വഴുതനപ്പള്ളില്‍ (1936- 39), ജോസഫ് കോയിത്ര (1940- 42), മാമ്മന്‍ കൂട്ടുമ്മേല്‍ (1945- 48), തോമസ് പ്ലാക്കാട്ട് (1948- 49), ജോസഫ് കൂടത്തിനാല്‍ (1949- 51), ജേക്കബ് കാഞ്ഞിരത്തിനാല്‍ (1951- 57), ജോസഫ് ഓണംകുളം (1957- 58), എബ്രാഹം നെടുന്തകിടി (1958), ലൂക്ക് മണിയങ്ങാട്ട് (1958- 71), ജോര്‍ജ് നെടുന്തകിടി (1971- 77), ജോസഫ് മരുതോലില്‍ (1977- 82), ആന്‍റണി താന്നിക്കല്‍ (1982- 92), മാത്യു കുഴിവേലില്‍ (1992- 99), പോള്‍ വാഴപ്പനാടി (1999- ).

അസ്തേന്തിമാര്‍
തോമസ് മണ്ണഞ്ചേരി, മാത്യു കോടിക്കുളം, ജേക്കബ് നടയത്ത്, സെബാസ്റ്റ്യന്‍ ചെമ്പകശേരി, മാത്യു മൂങ്ങാമാക്കല്‍, ജോസഫ് കാപ്പിലിപ്പറമ്പില്‍, മാത്യു കുഴിഞ്ഞാലി, കുര്യന്‍ വടക്കേക്കുറ്റ്, ജോസഫ് തോട്ടുപുറം, മാത്യു ചെരിപുറം, തോമസ് കിഴക്കേക്കുറ്റ്, ജേക്കബ് ഇടയാലില്‍, ജേക്കബ് കൊച്ചുപുരയ്ക്കല്‍, സെബാസ്റ്റ്യന്‍ അഞ്ചില്‍, ലൂക്ക് പീടിയേക്കല്‍ (1975), ജോര്‍ജ് പഴയപുര (1975 – 78), ജോസഫ് കുന്നത്തുപുരയിടം (1978 മേയ് – ജൂണ്‍) , ലൂക്ക് മാറാപ്പള്ളില്‍ (1979), ജോസഫ് പാലത്തുങ്കല്‍(1979 – 80), സെബാസ്റ്റ്യന്‍ വടക്കേക്കൊട്ടാരം (1980 – 81), ജോര്‍ജ് ചിറയ്ക്കല്‍പുരയിടം (1981), കുര്യാക്കോസ് ഏണേക്കാട്ട് (1981 – 82), ജോര്‍ജ് ഡി. വെള്ളാപ്പള്ളില്‍(1982 – 83), മാത്യു പാളിത്തോട്ടം സി. എം. ഐ. (1983), ഫിലിപ്പ് കണിയാംപറമ്പില്‍ സി. എം. ഐ. (1984), ജയിംസ് വാച്ചാപറമ്പില്‍ സി. എം. ഐ. (1984- 85), മോഡസ്റ്റ് പുറത്തയില്‍ സി. എം. ഐ. (1986), ജോസ് ആന്‍റണി കൂര്‍ക്കക്കാലായില്‍ സി. എം. ഐ.(1986 – 87), വര്‍ഗീസ് പുത്തന്‍ചിറയില്‍ (1987 – 88), ജോണ്‍ കുടിയിരിപ്പില്‍ എം. എസ്. റ്റി. (1988 – 89), ജോസ് കണിയാമ്പടിക്കല്‍(1989 – 90), സെബാസ്റ്റ്യന്‍ ജോസ് കൊല്ലംകുന്നേല്‍ (1990 – 91), മാത്യു കുന്നപ്പള്ളില്‍ (1991 – 92), ജേക്കബ് ചാത്തനാട്ട് (1992 -93), ജോണ്‍ പൊരുന്നോലില്‍ (1993 – 94), ജോണ്‍ പനച്ചിക്കല്‍ (1994 – 96), ജോസഫ് നെല്ലിമലമറ്റം (1996 – 98), ആന്‍റണി ഞള്ളമ്പുഴ സി. എം. ഐ. (1998 – 99), ജോര്‍ജ് പുതുപ്പറമ്പില്‍ (1999), കുര്യാക്കോസ് പൂവക്കുളം സി. എം. ഐ. (1999 – 2000), വര്‍ഗീസ് മഞ്ഞക്കുഴക്കുന്നേല്‍ (2000 – 2001), സഖറിയാസ് ഇല്ലിക്കമുറിയില്‍ (2001).

സ്ഥാപനങ്ങള്‍
സ്കൂള്‍ : സെന്‍റ് ആന്‍റണീസ് എല്‍.പി.സ്കൂള്‍ 1916 മേയ് 22 നു പ്രവര്‍ത്തനമാരംഭിച്ചു. 1925 ല്‍ ഇതു മിഡില്‍ സ്കൂളായും 1950 ജൂണ്‍ 5 നു ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. അല്‍ഫോന്‍സാ നഴ്സറിസ്കൂള്‍ 1989 ല്‍ ആരംഭിച്ചു. തയ്യില്‍ ബ. സഖറിയാസ ച്ചന്‍റെ കാലത്തു പ്രൈമറിസ്കൂള്‍ കെട്ടിടവും പൊറ്റേടത്ത് ബ. ജോണച്ചന്‍റെ നേതൃത്വത്തില്‍ വിശാലമായ മൈതാനവും വടക്കേസ്കൂള്‍ കെട്ടിടവും, കാഞ്ഞിരത്തിനാല്‍ ബ. ജേക്കബ് അച്ചന്‍റെ കാലത്ത് ഹൈസ്കൂള്‍ കെട്ടിടത്തിന്‍റെ ആദ്യനിലയും, ഓണംകുളത്തു ബ. ജോസഫച്ചന്‍റെ കാലത്തു രണ്ടാം നിലയും പണികഴിപ്പിച്ചു.
നെടുന്തകിടിയേല്‍ ബ. ജോര്‍ജച്ചന്‍റെ കാലത്ത് ഓപ്പണ്‍ എയര്‍ സ്റ്റേജും താന്നിക്കല്‍ ബ. ആന്‍റണിയച്ചന്‍റെ കാലത്തു څവാട്ടര്‍സപ്ലൈچ സംവിധാനവും നടപ്പാക്കി.
ഹൈസ്കൂളിന്‍റെ സുവര്‍ണജൂബിലിയാഘോഷിച്ച രണ്ടായിരാമാണ്ടില്‍ ജൂബിലി സ്മാരകമായി വാഴപ്പനാടി ബ. പോളച്ചന്‍റെ നേത്വതൃത്തില്‍ ഓഡിറ്റോറിയനിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരുന്നു.

മഠം
ഇറ്റലിക്കാരായ സിസ്റ്റേഴ്സ് ഓഫ് മേഴ്സി, നെടുംതകിടിയേല്‍ ബ. ജോര്‍ജ് അച്ചന്‍റെ കാലത്തു മേഴ്സി ഹോസ്പിറ്റല്‍ സ്ഥാപിച്ചു പ്രവര്‍ത്തനമാരംഭിച്ചു. 1972 ജൂലൈ 23 നു മേഴ്സി കോണ്‍വെന്‍റും 1988 ഓഗസ്റ്റ് 8 നു സെന്‍റ് മര്‍ത്താസ് കോണ്‍വെന്‍റും സ്ഥാപിതമായി.

കപ്പേളകള്‍
ഇടവകയുടെ വടക്കേ അതിര്‍ത്തിയില്‍ വി. കൊച്ചുത്രേസ്യായുടെ നാമത്തിലുള്ള കപ്പേള മണിയങ്ങാട്ട് ബ. മാത്യു അച്ചനും തെക്കേ അതിര്‍ത്തിയിലുള്ള വി. സെബസ്ത്യാനോസിന്‍റെ നാമത്തിലുള്ള കപ്പേള 1917 ല്‍ വടാന ബ.മത്തായി അച്ചനുമാണു സ്ഥാപിച്ചത്. ഇപ്പോള്‍ അനുദിനം ദിവ്യബലിയര്‍പ്പണ മുള്ള തെക്കേകുരിശുപള്ളി പുതുക്കിപ്പണിതു പ്രതിഷ്ഠിച്ചത് 1997 ജനുവരി 25 നാണ്.

നിര്‍മാണപ്രവര്‍ത്തനങ്ങള്‍
ദൈവാലയത്തിന്‍റെ മദ്ബഹായുടെ പണി പൂര്‍ത്തിയാക്കി പുതിയ അള്‍ത്താരയില്‍ ദിവ്യബലിയര്‍പ്പിച്ചതു തയ്യില്‍ ബ. സഖറിയാസച്ചന്‍റെ കാലത്താണ്.
മണിയങ്ങാട്ട് ബ. ലൂക്കാച്ചന്‍റെ കാലത്തു പണികഴിപ്പിക്കപ്പെട്ട പള്ളിമുറി 1966 ഫെബ്രുവരി 11 നു മാര്‍ മാത്യു കാവുകാട്ട് ആശീര്‍വദിച്ചു. ടൗണ്‍ കപ്പേള മരുതോലില്‍ ബ. ജോസഫച്ചന്‍റെ കാലത്തു പണി ആരംഭിച്ച്, താന്നിക്കല്‍ ബ. ആന്‍റണിയച്ചന്‍റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കി. പള്ളിയുടെ മൈതാനത്തോടു ചേര്‍ന്നുള്ള കുരിശടി, വെയിറ്റിങ്ങ്ഷെഡ്, സിമിത്തേരി എന്നിവ പരിഷ്കരിച്ചതു താന്നിക്കല്‍ ബ. ആന്‍റണിയച്ചന്‍റെ നേതൃത്വത്തിലാണ്. തെക്കേ കുരിശുപള്ളി പുതുക്കിപ്പണിതതും, മനോഹരമായ സിമിത്തേരിചാപ്പല്‍, മണിമാളിക എന്നിവ നിര്‍മിച്ചതും കുഴിവേലില്‍ ബ. മാത്യു അച്ചന്‍റെ കാലത്താണ്. തെക്കേകുരിശുപള്ളിയോടനുബന്ധിച്ചു പള്ളിമുറി പണിയിച്ചതും ദൈവാലയത്തിലേക്കുള്ള റോഡു ടാര്‍ ചെയ്തതും ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മിച്ചതും വാഴപ്പനാടിയില്‍ ബ. പോളച്ചന്‍റെ മേല്‍നോട്ടത്തിലാണ്.
നാടിന്‍റെ വികസനത്തിനു റോഡുസൗകര്യങ്ങള്‍ ഉണ്ടാക്കി അത്യധ്വാനം ചെയ്തത് കോയിത്ര ബ. ജോസഫച്ചനാണ്. മാര്‍ക്കറ്റ്, അഞ്ചലാപ്പീസ്, മൃഗാശുപത്രി, വില്ലേജാപ്പീസ് തുടങ്ങിയവ സ്ഥാപിച്ച് നാടിന്‍റെ അഭിവൃദ്ധിക്കു നേതൃത്വം നല്‍കിയത് ചെങ്ങളത്തു സേവനം ചെയ്ത ബ. വൈദികന്മാരാണ്.

സ്ഥിതിവിവരം
540 കുടുംബങ്ങളിലായി 2800 കത്തോലിക്കര്‍ ഇടവകയിലുണ്ട്. 16 വാര്‍ഡുകളും 33 കുടുംബകൂട്ടായ്മകളുമായി ഇടവകയെ തിരിച്ചിരിക്കുന്നു. 10 രൂപതാ വൈദികന്മാരും 22 സന്യാസവൈദികന്മാരും 125 സന്യാസിനികളുമുള്ള ഇടവക ദൈവവിളിയാല്‍ സമ്പന്നമാണ്. കൂടാതെ എട്ടു സഹോദരന്മാരും രണ്ടു സഹോദരിമാരും പരിശീലനത്തിലേര്‍പ്പെട്ടിരിക്കുന്നു. 112 ഹൈന്ദവ കുടുംബങ്ങള്‍ ഇടവകാതിര്‍ത്തിയിലുണ്ട്.

സംഘടനകള്‍
കെ. സി. എസ്. എല്‍., മിഷന്‍ലീഗ്, യുവദീപ്തി, സെന്‍റ് വിന്‍സെന്‍റ് ഡി പോള്‍ സഖ്യം, മാതൃദീപ്തി, ഏ. കെ. സി. സി., ഡി. സി. എം. എസ്. എന്നീ സംഘടനകള്‍ ഇടവകയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.
പ്രാര്‍ത്ഥനാഗ്രൂപ്പിന്‍റെ നേതൃത്വത്തില്‍, നിര്‍ധനരായ ആണ്‍കുട്ടികള്‍ക്കായി 1999 ഫെബ്രുവരി 1 മുതല്‍ ബത്ലഹേം ബാലഭവന്‍ എന്ന പേരില്‍ ഒരു സ്ഥാപനം മാപ്പിളത്താഴത്ത് ശ്രീ ജോസ് ആന്‍റണി വക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു.
ഇടവകയുടെ സുവര്‍ണജൂബിലി 1968 ഫെബ്രു. 10, 11 തീയതികളിലും, പ്ലാറ്റിനം ജൂബിലി 1988 ഒക്ടോബര്‍ 11 മുതല്‍ 1989 ഒക്ടോബര്‍ 12 – 16 തീയതികളിലും ആഘോഷിച്ചു. അധ്വാനശീലരായ കര്‍ഷകര്‍ തിങ്ങിപ്പാര്‍ക്കുന്ന ചെങ്ങളത്തിന്‍റെ ഐശ്വര്യപ്രതീകമായി ചെങ്ങളം പള്ളിയും ഇടവക മധ്യസ്ഥനായ വി. അന്തോനീസും വിരാജിക്കുന്നു.