സദ്ഗമയ 2025
ഏയ്ഞ്ചൽസ് എബിലിറ്റി ഫെസ്റ്റ്
ഏയ്ഞ്ചൽസ് വില്ലേജ്, ചെങ്കൽ, പൊൻകുന്നം
See | Learn | Earn
പ്രിയപ്പെട്ടവരേ…
2025 ജനുവരി 23,24,25,26 തീയതികളിൽ പൊൻകുന്നം ചെങ്കല്ലിലുള്ള എയ്ഞ്ചൽസ് വില്ലേജിൽ വച്ച് ഭിന്നശേഷിക്കാരുടെ, പ്രത്യേകിച്ച് ബൗദ്ധികവെല്ലുവിളികൾ നേരിടുന്നവരുടെ സർഗാത്മകതയും ക്രിയാശേഷിയും പ്രദർശിപ്പിക്കുവാൻ അവസരമോരുക്കുന്ന ഒരു സംസ്ഥാനതല ഭിന്നശേഷി മികവുത്സവം – സദ്ഗമയ’25 എയ്ഞ്ചൽസ് എബിലിറ്റി ഫെസ്റ്റിവൽ സംഘടിപ്പിക്കുന്ന വിവരം സന്തോഷത്തോടെയും അഭിമാനത്തോടെയും അറിയിക്കുന്നു.
ഭിന്നശേഷി മേഖലയിൽ ഇത്തരമൊരു സമഗ്രമായ അവബോധ മേളയും പ്രദർശനവും കേരളത്തിൽ ആദ്യമായാണ് നടക്കുന്നത്. പരിമിതികളെ അതിജീവിച്ച ഭിന്നശേഷിക്കാരുടെ ജീവിത വിജയങ്ങളെ അടയാളപ്പെടുത്തുന്ന പ്രദർശനത്തിനൊപ്പം 60 വർഷങ്ങൾ പൂർത്തിയാവുന്ന, കേരളത്തിലെ ബൗദ്ധികവെല്ലുവിളികൾ നേരിടുന്നവരുടെ വിശേഷ വിദ്യാഭ്യാസ മേഖലയുടെ നാളിതുവരെയുള്ള വികാസ പരിണാമങ്ങളുടെ ചരിത്രവും, ഒരു വ്യക്തിയുടെ വളർച്ചാവികാസ വ്യതിയാനം കണ്ടെത്തുന്നതു മുതൽ ആ വ്യക്തിയുടെ ജീവിത അവസാനം വരെ (Womb To Tomb )  സംരക്ഷണം നൽകുവാനായി സർക്കാർ സർക്കാരിതര മേഖലയിൽ ഇന്ന് ലഭ്യമായ എല്ലാ സേവനങ്ങളെയും സംവിധാനങ്ങളെയും കുറിച്ചുള്ള വിശദമായ വിവരങ്ങളും ഈ എബിലിറ്റി മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഭിന്നശേഷിക്കാരുടെ കലാസന്ധ്യകൾ, എബിലിറ്റി കാർണിവൽ, ഫുഡ് ഫെസ്റ്റിവൽ, ഫാം വിസിറ്റ് തുടങ്ങിയവയും സദ്ഗമയ’25 ൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അഭി.മാർ ജോസ് പുളിക്കൽ, കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ,
അഭി. മാർ മാത്യു അറയ്ക്കൽ  ബിഷപ്പ് എമിരിത്തുസ് കാഞ്ഞിരപ്പള്ളി രൂപത, ശ്രീ. വി.എൻ. വാസവൻ, ബഹു ദേവസ്വം വകുപ്പ് മന്ത്രി , ശ്രീ. റോഷി ആഗസ്റ്റിൻ, ബഹു. ജ​ലസേചന വകുപ്പ് മന്ത്രി,  ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി ബഹു രജിസ്ട്രേഷൻ വകപ്പ് മന്ത്രി, ഡോ. എന്‍. ജയരാജ്‌‌ ബഹു. ചീഫ് വിപ്പ്  കേരള സർക്കാർ ,  ശ്രീ.ആൻ്റോ ആൻ്റണി എംപി ,  ശ്രീ. വാഴൂർ സോമൻ എംഎൽഎ, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം. എൽ. എ,  ഡോ. പി.റ്റി. ബാബുരാജ്, സംസ്ഥാന ഡിസെബിലിറ്റി കമ്മീഷണർ  ശ്രീ. ജോൺ വി. സാമുവൽ ബഹു. ജില്ലാ കളക്ടർ,   തുടങ്ങിയ രാഷ്ട്രീയ – സാമൂഹിക സാംസ്‌കാരിക നേതാക്കൾ പങ്കെടുക്കുന്നു. കൂടാതെ നാടൻ പാട്ടിന്റെ മേളം തീർക്കാൻ പ്രസീത ചാലക്കുടിയും എത്തുന്നു.
കോട്ടയം കാഞ്ഞിരപ്പള്ളി കേന്ദ്രീകരിച്ച്  പ്രവർത്തിച്ചുവരുന്ന വി കെയർ സെൻറർ, ബൗദ്ധിക വെല്ലുവിളി നേരിടുന്നവരുടെ സമഗ്ര ജീവിതം ലക്ഷ്യമാക്കി പൊൻകുന്നം ചെങ്കലിന് സമീപം 19-ാം മൈലിൽ പ്രവർത്തിക്കുന്ന എയ്ഞ്ചൽസ് വില്ലേജ്, കേരളത്തിലെ സ്പെഷ്യൽ സ്കൂളുകളുടെ സംസ്ഥാന സംഘടന അസോസിയേഷൻ ഫോർ ദി ഇൻ്റലക്ച്വലി ഡിസേബിൾഡ് (AID), എക്സെപ്ഷണൽ ലേണിങ്ങ് , കുട്ടിക്കാനം മരിയൻ കോളേജ്, അസംപ്ഷൻ കോളേജ് ചങ്ങനാശ്ശേരി, സെൻറ് ഗിറ്റ്സ് കോളേജ് ,  മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ,   മുണ്ടക്കയം. പ്രൊ-ലൈഫ് എന്നിവയുടെ നേതൃത്വത്തിൽ വാഴൂർ ബ്ലോക്ക്പഞ്ചായത്ത്, രക്ഷിതാക്കളുടെ സംസ്ഥാന സംഘടന PAID, മറ്റു വിവിധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ സദ്ഗമയ’25 സംഘടിപ്പിക്കപ്പെടുന്നു.
ജീവിതകാലം മുഴുവനും പ്രത്യേക പരിഗണന വേണ്ട പ്രിയപ്പെട്ട ഭിന്നശേഷി ജനസമൂഹത്തെ ചേർത്തുപിടിക്കേണ്ടത് നമ്മുടെയെല്ലാം  ഉത്തരവാദിത്തമല്ലേ…. നമുക്ക് സദ്ഗമയിൽ ഒത്തുചേരാം… അതിജീവനത്തിന്റെ ഒത്തിരി മാതൃകകൾ കാണാം…. പഠിക്കാം…. അനുഭവങ്ങൾ സമ്പാദിക്കാം.. പിന്തുണയേകാം…
ഏവരെയും സദ്ഗമയ ’25 ലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

സംഘാടക സമിതിക്ക് വേണ്ടി,
ഫാ.ബോബി അലക്സ് മണ്ണംപ്ലാക്കൽ
വികാരി ജനറാൾ, കാഞ്ഞിരപ്പള്ളി രൂപത, പ്രസിഡണ്ട്, ആശാനിലയം.
ഫാ. റോയി മാത്യു വടക്കേൽ
ഡയറക്ടർ, എയ്ഞ്ചൽസ് വില്ലേജ്
സി. ലിറ്റി സേവ്യർ SCJ G
പ്രിൻസിപ്പൽ, ആശാനിലയം

sadgamaya final