സുവർണ്ണ ജൂബിലി വചന വായനാ പദ്ധതി

 

കാഞ്ഞിരപ്പള്ളി രൂപതയുടെ സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് ഒരു വർഷം നീണ്ടുനില്ക്കുന്ന തിരുവചന വായന മെയ് പന്ത്രണ്ടാം തീയതി ആരംഭിക്കുന്നു. ലെക്സിയോ എന്ന പേരിൽ അറിയപ്പെടുന്ന ഈ വചന വായനാ പദ്ധതിയിൽ രൂപതയിലെ മുഴുവൻ ദൈവജനവും പങ്കെടുക്കുവാനാണ് ആഗ്രഹിക്കുന്നത്. ഇടവകയിലെ വിവിധ സംഘടനകളും ഇതിന് നേതൃത്വം നല്കാൻ മുന്നോട്ടുവരുമല്ലോ.

ഓരോ ദിവസവും വായിക്കേണ്ട വചനഭാഗം 2026 മെയ് 12 മുതൽ 2027 മെയ് 12 വരെ രൂപതാ വെബ്സൈറ്റിൽ ലഭ്യമാക്കുന്നതാണ്.

ഇതിന് സഹായകമായി ‘ലെക്സിയോ’ എന്നപേരിൽ സുവാറ ഒരു handbook പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വേദപുസ്തകത്തെ ഉല്പത്തി മുതൽ വെളിപാട് വരെയുള്ള വിവിധ പുസ്തകങ്ങളുടെ സമാഹാരമായി മാത്രം കാണാതെ ദൈവത്തിന്റെ രക്ഷാകര പദ്ധതിയുടെയും മനുഷ്യരോടുള്ള അവിടുത്തെ സ്നേഹബന്ധത്തിന്റെയും ഏകീകൃത ചരിത്രമായി മനസ്സിലാക്കുവാൻ ഈ ലഘുഗ്രന്ഥവും അതിൽ ക്രമീകരിച്ചിരിക്കുന്ന വായനാരീതിയും ഏറെ പ്രയോജനകരമാണ്.

പഴയനിയമം മിശിഹായിലേയ്ക്കും സഭയിലേക്കും എങ്ങനെ എത്തിച്ചേരുന്നുവെന്നു മനസ്സിലാക്കാനും നമ്മുടെ ജീവിതവും രക്ഷാചരിത്രത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിയാനും സഭാജീവിതത്തിൽ കൂടുതൽ ആഴത്തിൽ പങ്കുചേരാനും സഹായകമായ രീതിയിലാണ് ഈ വായനാ പദ്ധതി ക്രമീകരിച്ചിരിക്കുന്നത്.

ഈ പുസ്തകം സുവാറ ഓഫീസിൽ ലഭ്യമാണ്.