കാഞ്ഞിരപ്പള്ളി രൂപത സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് രൂപതയിലെ മദ്ബഹാ ശുശ്രൂഷികളുടെസംഗമം കുട്ടിക്കാനം മരിയൻ കോളേജ് വച്ച് സെപ്റ്റംബർ 12ന് നടന്നു. രൂപതയിലെ വിവിധ ഇടവകകളിൽ നിന്ന് ആയിരത്തി എഴുനൂറോളം ശുശ്രൂഷികൾ പങ്കെടുത്തു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസ് പുളിക്കൽ പിതാവ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയും മുഖ്യ സന്ദേശം നൽകുകയും ചെയ്തു.കാഞ്ഞിരപ്പള്ളി
രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് പെരിയ ബഹുമാനപ്പെട്ട ജോസഫ് വെള്ളമറ്റംഅച്ചൻ അധ്യക്ഷനായിരുന്നു. വിശ്വാസജീവിതപരിശീലന കേന്ദ്രം ഡയറക്ടർ ഫാ. തോമസ് വാളന്മനാൽ സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ, വികാരി ജനറാൾ പെരിയ ബഹു. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ സമാപന സന്ദേശം നൽകുകയും ചെയ്തു. രാവിലെ 10 മണിയ്ക്ക് ആരംഭിച്ച സമ്മേളനത്തിൽ കോതമംഗലംരൂപതയുടെ റിസോഴ്സ് ടീം അംഗം ശ്രീ. അരുൺ ജോസഫ് ക്ലാസ്സ്‌ നയിച്ചു. വിവിധ ഇടവകകളിൽ നിന്നുള്ള കുട്ടികളുടെ കലാ പരിപാടികളും ശ്രീ. ജിയോ മൈക്കിളിന്റെ നേതൃത്വത്തിൽ മ്യൂസിക് ബാൻഡും സമ്മേളനത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു.കുട്ടികൾക്കുള്ള വിവിധ അവാർഡുകളും സമ്മേളനത്തിൽ അഭിവന്ദ്യപിതാവ് വിതരണം ചെയ്തു.രാവിലെ 9.30ന് ആരംഭിച്ച സംഗമം ഉച്ചകഴിഞ്ഞ് 3.00 ന് സമാപിച്ചു.