Chittar – 689 663
Vicar: Rev. Fr. Thomas Kanjirakkattu
Cell: 9497 328 921
nivinkanjirakkattu@gmail.com
ഗവണ്‍മെന്‍റ് എക്സ് സര്‍വീസുകാര്‍ക്ക് 1950 മുതല്‍ വീതിച്ചുനല്‍കിയ സ്ഥലമാണിത്. ഇപ്രകാരം 33 ഏക്കര്‍ സ്ഥലം നല്കി. എന്നാല്‍ മിക്കവരും കൃഷിയോട് ആഭിമുഖ്യമുള്ളവരായിരുന്നില്ല. അതിനാല്‍ മണിമല, മീനച്ചില്‍, പാലാ മുതലായ പ്രദേശങ്ങളില്‍ നിന്ന് കര്‍ഷകരായ കത്തോലിക്കരെത്തി എക്സ് സര്‍വീസു കാരില്‍ നിന്നു വസ്തു വാങ്ങി കുടിപാര്‍ത്തു. കൊല്ലം രൂപതയില്‍പ്പെട്ട ചിറ്റാര്‍ ലത്തീന്‍ പള്ളിയിലായിരുന്നു 1963 വരെ ഇവര്‍ തിരുക്കര്‍മങ്ങളില്‍ സംബന്ധിച്ചിരുന്നത്. അന്നു 33 വീട്ടുകാരേ ഉണ്ടായിരുന്നുള്ളൂ. സ്വന്തമായി ദൈവാലയം വേണമെന്ന ആഗ്രഹം ഇവരിലുദിച്ചു.
ദൈവാലയം
പന്നിയാര്‍ ഡാം നിര്‍മാണത്തിനായി 1963 ല്‍ കുടിയി റക്കു നടന്നപ്പോള്‍ മാര്‍ മാത്യു കാവുകാട്ട് തിരുമേനി പേഴുംപാറയിലെത്തുകയും മീങ്കുഴിയിലും സീതത്തോ ട്ടിലും കൂത്താട്ടുകുളത്തും പള്ളികള്‍ വയ്ക്കുന്നതിന് അനുമതി നല്‍കുകയും ചെയ്തു. 1963 ല്‍ ത്തന്നെ മൈലപ്ര വികാരി കുരിശുംമൂട്ടില്‍ ബ. മാത്യു അച്ചന്‍ മീങ്കുഴിയില്‍ 25 സെന്‍റ് സ്ഥലം വാങ്ങി. പിന്നീട് ഒന്നരയേക്കറും വാങ്ങി. ഈ ഭൂമിക്ക് 1986 സെപ്തംബര്‍ 22 ന് പട്ടയം കിട്ടി.
താല്കാലികമായി പണിതുണ്ടാക്കിയ ചാപ്പലില്‍ 1963 ല്‍ ദിവ്യബലി അര്‍പ്പിച്ചുതുടങ്ങി. മൈലപ്ര, മീങ്കുഴി, ചിറ്റാര്‍, സീതത്തോട് ഇടവകകളില്‍ കുരിശും മൂട്ടില്‍ ബ. മാത്യു അച്ചനായിരുന്നു അന്നു ശുശ്രൂഷ നിര്‍വ ഹിച്ചിരുന്നത്. അതിനുശേഷം വികാരിയായി വന്ന ബ. ആന്‍റണി അണിയറയച്ചന്‍ ഇവിടെ വൈദികമന്ദിരവും ചാപ്പലും നിര്‍മിക്കാന്‍ നേതൃത്വം നല്കി. 1965 ല്‍ പുതിയ ചാപ്പലില്‍ ആദ്യമായി ദിവ്യബലിയര്‍പ്പിച്ചു. അച്ചനിവിടെ സ്ഥിരതാമസമാക്കി. പിന്നീട് 1972 ല്‍ ബ. തോമസ് നെല്ലിക്കുന്നത്തച്ചന്‍ പള്ളി വലുതാക്കി. ബ. ജേക്കബ് കാവാലത്തച്ചന്‍ പള്ളിയുടെ മുഖവാരം പുതുക്കിപ്പണിതു. അറയ്ക്കപ്പറമ്പില്‍ ബ. മാത്യു അച്ചന്‍ പള്ളിക്കു പുതിയ മദ്ബഹായും സങ്കീര്‍ത്തിയും പണികഴിപ്പിച്ചു.
വികസനം
പള്ളിയോടു ചേര്‍ന്നുള്ള ചാര്‍ത്ത് 1979 ല്‍ മതബോധനത്തിനായി ബ. ജോര്‍ജ് കൊട്ടാടിക്കുന്നേലച്ചന്‍ പണി കഴിപ്പിച്ചു. അച്ചന്‍റെ കാലത്ത് ആരാധനസഭയുടെ ശാഖ ഇവിടെ ആരംഭിച്ചു. പുതിയ വൈദികമന്ദിരം 1985-88 ല്‍ ബ. ജേക്കബ് കാവാലത്തച്ചന്‍റെ പരിശ്രമത്തില്‍ നിര്‍മിച്ചതാണ്. ഇപ്പോഴത്തെ വികാരി വെള്ളാപ്പള്ളി ബ. അലക്സച്ചന്‍ സിമിത്തേരി നിര്‍മാണം ആരംഭിച്ചു പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്നു.
കുടുംബം, ദൈവവിളി
മൂന്നു കുടുംബക്കൂട്ടായ്മകളിലായി 52 ക്രിസ്തീയ ഭവനങ്ങളും 307 കത്തോലി ക്കരുമുണ്ട്. രണ്ടു വൈദികന്മാരും മൂന്നു സന്യാസിനികളും സഭാസേവനമനുഷ്ഠി ക്കുന്നു. ഇടവകാതിര്‍ത്തിക്കുള്ളിലെ ഇതര ഭവനങ്ങള്‍ : ലത്തീന്‍ – 10, മാര്‍ത്തോമ്മാ – 203, മലങ്കര – 76, യാക്കോബായ- 65, ഹൈന്ദവര്‍- 200, മുസ്ലീങ്ങള്‍ – 100.
സ്ഥാപനങ്ങള്‍
സെന്‍റ് മേരീസ് ഹോമിയോ ഡിസ്പന്‍സറിയും ലിസ്യൂ ക്ലിനിക്കും കെ. ജി. എം. ക്ലിനിക്കും വൈ. എം. സി. എ. പബ്ലിക്ക് ലൈബ്രറിയുമാണ് ഇടവകയിലെ പ്രധാന സ്ഥാപനങ്ങള്‍. മഠം വകയായി നഴ്സറി സ്കൂളുണ്ട്.
സേവനമനുഷ്ഠിച്ച ബ. വൈദികന്മാര്‍
മാത്യു കുരിശുംമൂട്ടില്‍ (1964-65), ആന്‍റണി അണിയറ (1965-70), ചാക്കോ ഇല്ലിപ്പറമ്പില്‍ (1970-71), ആന്‍റണി നെടിയകാലാപ്പറമ്പില്‍ (1971-72), തോമസ് നെല്ലിക്കുന്നത്ത് (1972-77), തോമസ് കല്ലിടുക്കില്‍ (1977), ജോര്‍ജ് കൊട്ടാടിക്കുന്നേല്‍ (1977-83), ജോസഫ് പതാലില്‍ (1983-84), ജേക്കബ് കാവാലം (1985-88), മാത്യു പൂച്ചാലില്‍ (1988-91), മാത്യു അറയ്ക്കപ്പറമ്പില്‍ (1991-96), സെബാസ്റ്റ്യന്‍ ഇടക്കരോട്ട് (1997-99), ജേക്കബ് കൈപ്പന്‍പ്ലാക്കല്‍ (1999-2000), അലക്സ് ജെ. വെള്ളാപ്പള്ളി (2000- ).
സുറിയാനിക്കത്തോലിക്കരുടെ ഇവിടേക്കുള്ള കുടിയേറ്റത്തിന് ഏറെ പഴക്കമില്ല. സാമൂഹികവികസനത്തിനു നേതൃത്വം നല്കുവാന്‍ പറ്റിയ സാഹ ചര്യമോ പ്രാപ്തിയോ ഈ സമൂഹത്തിന് ഉണ്ടായിരുന്നില്ല. തികച്ചും ഗ്രാമീണമായ അന്തരീക്ഷത്തില്‍ എക്യുമെനിസത്തി ന്‍റെയും മതസൗഹാര്‍ദത്തിന്‍റെയും സന്ദേശം പ്രാവര്‍ത്തികമാക്കി ജീവി ക്കുന്ന സമൂഹമാണ് ഇവിടെയുള്ളത്. ഒരു പബ്ലിക്ക് റോഡും അതിന്‍റെ ചില കൈവഴികളും ഉണ്ടെങ്കിലും അരമണി ക്കൂര്‍ കാല്‍നട യാത്ര ചെയ്തെങ്കിലേ ബസ് റൂട്ടിലെത്തുകയുള്ളു. ഗ്രാമീണ ജനതയുടെ സുഖദുഃഖങ്ങളില്‍ പങ്കുചേ ര്‍ന്നു ജീവിക്കുവാനും അവര്‍ക്കു പ്രത്യാശ പകരുവാനും സന്യാസി നികളുടെ പ്രാര്‍ത്ഥനയും ഇടവകപ്പ ള്ളിയുടെ സേവനവും സഹായക മാകുന്നു.
ഐക്യക്രൈസ്തവകൂട്ടായ്മ (യു.സി.എ.) യിലൂടെ സാഹോദര്യവും സഹവര്‍ത്തിത്വവും ശക്തിപ്പെടുത്താന്‍ ഇവിടത്തുകാര്‍ക്കു സാധിക്കുന്നു. വിവിധ ഭക്തസംഘടനകള്‍ വഴിയുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങളും ഭവനനിര്‍മ്മാണപദ്ധതികളും വികസനപരിപാടികളും ഇടവകയില്‍ നടന്നുവരുന്നു. ഈ കുടിയേറ്റകാര്‍ഷിക മേഖല ഏറെ വികസനം കൊതിക്കുന്ന നാടാണ്.