Makkapuzha – 689 676
Vicar: Rev. Fr. Cyriac Mathenkunnel
Cell: 9744 1733 75
brightmathen@yahoo.co.in
ഇടവക സ്ഥാപിതമാകുന്നതിനുമുമ്പ് പ്ലാച്ചേരിയിലുണ്ടായിരുന്ന പതിനഞ്ചോളം കുടുംബങ്ങള്‍ ചങ്ങനാശേരി അതിരൂപതയുടെ കീഴിലായിരുന്ന കരിമ്പനക്കുളം പള്ളിയിലാണ് ആത്മീയകാര്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്. 1950 ല്‍ റാന്നി വലിയ പള്ളി ഇടവകാംഗമായ ആറൊന്നില്‍ ശ്രീ കുരുവിള പോത്തനും കുടുംബാംഗങ്ങളും പള്ളിസ്ഥാപനത്തിനായി ഒരേക്കര്‍ സ്ഥലം ഇഷ്ടദാനം ചെയ്തു. 1950 ജൂലൈ 10 നു കരിമ്പനക്കുളം പള്ളിവികാരി കോച്ചേരില്‍ ബ. സിറിയക്കച്ചന്‍റെ നേതൃത്വത്തില്‍ വിശ്വാസികള്‍ ഒത്തുചേര്‍ന്ന് താല്ക്കാലിക ഷെഡ്ഡുണ്ടാക്കി ആദ്യമായി ദിവ്യബലിയര്‍പ്പിച്ചു. പിന്നീടു വികാരിയായെത്തിയ പരിയാരത്തു ബ. ജോസഫച്ചന്‍ പ്രത്യേക താല്പര്യമെടുത്ത് ഒരു വലിയ പള്ളിക്കായി പദ്ധതിയിട്ട് തറകെട്ടി മദ്ബഹായുടെ ഭാഗവും ഹൈക്കലയും ചേര്‍ത്ത് ബലവത്തായ പള്ളി പണിതു. ഏറെത്താമസിയാതെ ഇതൊരു ഇടവകയായി ഉയര്‍ത്തപ്പെട്ടു.
1964 വരെ കരിമ്പനക്കുളം ഇടവകയിലെ ബ. വൈദികന്മാരാണ് ഇവിടെ ആത്മീയശുശ്രൂഷകള്‍ നിര്‍വഹിച്ചുപോന്നത്. 1964 മുതല്‍ ഇടമണ്‍ പള്ളിവികാരിമാരും കുടുക്കവള്ളി എസ്റ്റേറ്റിലെ പിണമറുകില്‍ ബ. തോമസച്ചനും എരുമേലിപ്പള്ളിയിലെ ബ. വൈദികന്മാരും ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചെരിപുറത്തു ബ. ജോണിച്ചനും കഴുന്നടിയില്‍ ബ. അബ്രാഹമച്ചനും കണ്ണമ്പള്ളി വികാരിമാരായിരിക്കുമ്പോള്‍ അവിടെ നിന്നു വന്നാണ് ഇവിടെ ശുശ്രൂഷ നിര്‍വഹിച്ചിരുന്നത്. ഇല്ലിക്കല്‍ ബ. ജോസഫച്ചന്‍ പള്ളിയുടെ ചെറിയ സങ്കീര്‍ത്തിമുറിയില്‍ താമസിച്ചുകൊണ്ടാണ് ഇവിടെ സേവനമനുഷ്ഠിച്ചിരുന്നത്. വൈദികനു സ്ഥിരതാമസത്തിനുള്ള സൗകര്യം ഇപ്പോഴുമായിട്ടില്ല. ആദ്യത്തെ പള്ളി ചെരിപുറത്തു ബ. ജോണിച്ചന്‍റെ കാലത്തു പുതുക്കിപ്പണിതു.
ശുശ്രൂഷ ചെയ്ത ബഹുമാനപ്പെട്ട വൈദികന്മാര്‍
സിറിയക് കോച്ചേരില്‍ (1950-51), ജോസഫ് പരിയാരം (1951-56), റോക്കി സി.എം.ഐ. ക്രരിക്കാട്ടൂര്‍ കൊവേന്തയില്‍നിന്ന്യൂ (1957-59), മാണി ചെറുകര ക്കുന്നേല്‍ (1959-64), ജോസഫ് മാണി നെടുന്തകിടിയേല്‍ (1964-65), തോമസ് പിണമറുകില്‍ (1965-66), എബ്രാഹം വടാന (1966-69), യാക്കോബ് എടയാടിയില്‍ (1969-72), ജോസഫ് ഇരുപ്പക്കാട്ട് (1972-73), മാത്യു പുറവടി (1973-76), ജോസഫ് ആലുംമൂട്ടില്‍ (1976-77), മാത്യു ചെരിപുറം (1977-78), തോമസ് പിണമറുകില്‍ (1978-79), മാത്യു ജെ. വയലുങ്കല്‍ (1979-80), ജോസഫ് ഇല്ലിക്കല്‍ (1980-82), തോമസ് പിണമറുകില്‍ (1982-84), തോമസ് ആര്യമണ്ണില്‍ – ആക്ടിങ് വികാരി (1985), ഫിലിപ്പ് കാരുപറമ്പില്‍ സി. എം. ഐ. (1985-86), ജോസഫ് വാഴപ്പനാടിയില്‍ (1986-87), ജോണി ചെരിപുറം (1988-92), ജോര്‍ജ് ആലുങ്കല്‍ (1992-96), എബ്രാഹം കഴുന്നടി (1996-97), ജോസ് കണിയാമ്പടി (1997-).
സ്ഥാപനങ്ങള്‍
കുരിശടികള്‍ : പ്ലാച്ചേരിക്കവലയില്‍ വടാന ബ. അബ്രാഹമച്ചന്‍റെ കാലത്ത് 1969 മേയ് 5 ന് രണ്ടു നിലയോടുകൂടി കുരിശടി സ്ഥാപിതമായി. മലമുകളിലെ കുരിശടി 1985 ജൂലൈ 18 ന് കാരുപറമ്പില്‍ ബ. ഫിലിപ്പച്ചന്‍റെ നേതൃത്വത്തില്‍ നിര്‍മിക്കപ്പെട്ടു. ഇവിടേക്കു ദുഃഖവെള്ളി യാഴ്ച കുരിശിന്‍റെ വഴി നടത്തി വരുന്നു.
സിമിത്തേരി : ആരംഭകാലത്തുതന്നെ ഇവിടെ സിമിത്തേരി സ്ഥാപിതമായിരുന്നു.
കുടുംബം, ദൈവവിളി
രണ്ടു കുടുംബക്കൂട്ടായ്മകളിലായി 47 കുടുംബങ്ങളും 250 കത്തോലിക്കരു മുണ്ട്. ഫാ. ജേക്കബ് ചാത്തനാട്ട് ഇടവകാംഗമാണ്. മൂന്നു സന്യാസിനികള്‍ സഭയില്‍ സേവനമനുഷ്ഠിക്കുന്നു. രണ്ടു സന്യാസാര്‍ഥിനികളുണ്ട്.
ഇതര കുടുംബങ്ങള്‍ : ലത്തീന്‍ -15, മലങ്കര – 20, ക്നാനായ – 20, ഹിന്ദുക്കള്‍ – 150.
വിവിധ സമുദായത്തില്‍പ്പെട്ട അംഗങ്ങള്‍ ഇവിടെ ഇടകലര്‍ന്നു വസിക്കുന്നു. ഇടമണ്ണിന്‍റെയും പ്ലാച്ചേരിയുടെയും മധ്യേ വാകത്താനം ലത്തീന്‍പള്ളിയും അവരുടേതായി എല്‍.പി. സ്കൂളുമുണ്ട്. നാലു കിലോമീറ്റര്‍ അകലെയുള്ള മക്കപ്പുഴ എന്‍.എസ്. എസ്. ഹൈസ്കൂളിലാണ് ഇവിടുത്തെ കുട്ടികള്‍ വിദ്യാഭ്യാസം നടത്തുന്നത്.