Chamampathal – 686 517

Vicar: Rev. Fr. Varghese Manackattu

Cell: 944 738 7735

Click here to go to the Church

ചേര്‍പ്പുങ്കല്‍, കൊഴുവനാല്‍, കാഞ്ഞിരപ്പള്ളി എന്നീ സ്ഥലങ്ങളില്‍ നിന്നു കുടിയേറിപ്പാര്‍ത്തവരാണ് ഇവിടുത്തെ ക്രൈസ്തവര്‍. പൊന്‍കുന്നത്തും മറ്റും പോയി ആത്മീയാവശ്യങ്ങള്‍ നിറവേറ്റുക ക്ലേശകരമായിരുന്നതിനാല്‍ ആരാധനാലയം സ്ഥാപിക്കാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങി.
ദൈവാലയസ്ഥാപനാനുമതി 1918 ല്‍ മാര്‍ തോമസ് കുര്യാളശേരി നല്‍കി. വെട്ടുവയലില്‍ ശ്രീ ജോസഫ് നാലേക്കര്‍ സ്ഥലം പള്ളിക്കു ദാനംചെയ്തു. ആദ്യവികാരി നെടുന്തകിടി ബ. തോമസച്ചന്‍റെ കാലത്തു പള്ളിപണിക്കു തുടക്കമിട്ടു. 1919 സെപ്തംബര്‍ 14 നു നെടുന്തകിടി ബ. തോമസച്ചന്‍ ഇവിടെ ആദ്യബലിയര്‍പ്പിച്ചു. നാലു പ്രാവശ്യം പള്ളി പുതുക്കിപ്പണിതിട്ടുണ്ട്. ഇപ്പോഴുള്ള ദൈവാലയം തുളുമ്പമ്മാക്കല്‍ ബ. എഫ്രേം അച്ചന്‍റെ കാലത്തു പണിതതാണ്. 1953 ലാണ് ഇപ്പോള്‍ കാണുന്ന പള്ളിമുറി നിര്‍മിച്ചത്.

ശുശ്രൂഷ ചെയ്ത ബഹുമാനപ്പെട്ട വൈദികന്മാര്‍
തോമസ് നെടുന്തകിടിയേല്‍, മാത്യു മൂങ്ങാമാക്കല്‍, ജോസഫ് കൊല്ലംപറമ്പില്‍, വര്‍ഗീസ് ഏലംകുന്നത്ത്, മാത്യു മണിയങ്ങാട്ട്, മത്തായി കുന്നേല്‍, ജോസഫ് നടുവിലേടം, ജേക്കബ് മടിയത്ത്, ജോസഫ് കൈമളേട്ട്, സഖറിയാസ് കരിങ്ങോഴയ്ക്കല്‍, ജേക്കബ് പൊട്ടനാനിക്കല്‍ (1963-67), ജോസഫ് മരുതോലില്‍ (1967-75), സെബാസ്റ്റ്യന്‍ പഴയചിറ (1975), പീറ്റര്‍ നെല്ലുവേലി (1976), ജോസഫ് മഠത്തില്‍ (1976), എബ്രാഹം മണ്ണംപ്ലാക്കല്‍ (1976-78), തോമസ് പുറക്കരി (1978-82), എഫ്രേം തുളുമ്പന്‍മാക്കല്‍, ജോസ് മാറാമറ്റം (1991 -94, ജോസഫ് നെടുന്തകിടി (1994-96), അലക്സാണ്ടര്‍ വയലുങ്കല്‍ (1996-2000), ഫിലിപ്പ് തീമ്പലങ്ങാട്ട് (2000-).

സ്ഥാപനങ്ങള്‍
പ്രൈമറിസ്കൂള്‍ 1935 ലും അപ്പര്‍ പ്രൈമറി സ്കൂള്‍ 1962 ലും സ്ഥാപിതമായി. 1980 മുതല്‍ ആരാധനമഠം വക നഴ്സറിസ്കൂള്‍ പ്രവര്‍ത്തിച്ചുവരുന്നു. പി.റ്റി. ചാക്കോ മെമ്മോറിയല്‍ ഹെല്‍ത്ത് സെന്‍റര്‍, അഗതികളും നിരാലംബരുമായവര്‍ക്കായി മഹാജൂബിലി സ്മാരകമായി സ്ഥാപിതമായ ഓസാനാം ലൗ ഹോം എന്നിവ ശ്രദ്ധേയങ്ങളായ സ്ഥാപന ങ്ങളാണ്.

ലൂര്‍ദുമാതാ ആരാധനമഠം
കരിങ്ങോഴയ്ക്കല്‍ ബ. സഖറിയാസച്ചന്‍റെ കാലത്ത്, 1957 ജൂണ്‍ 9 ന് താല്കാലിക കെട്ടിടത്തില്‍ മഠം ആരംഭിച്ചു. സിസ്റ്റേഴ്സ് സ്കൂളിലെ അധ്യാപനത്തിനു പുറമേ ഇടവകയിലെ വിവിധ സേവനരംഗ ങ്ങളില്‍ സജീവമായി വ്യാപരിക്കുന്നു.

കുടുംബം, ദൈവവിളി
13 കുടുംബക്കൂട്ടായ്മകളിലായി 210 കത്തോലിക്കാ കുടുംബങ്ങളും 1046 കത്തോലിക്കരും ഇവിടെയുണ്ട്. അഞ്ഞൂറോളം ഹൈന്ദവകുടുംബങ്ങളും എട്ടു മുസ്ലീം കുടുംബങ്ങളും ഇടവകയുടെ പരിധിയിലുണ്ട്. നാലു വൈദികന്മാരും 27 സന്യാസിനികളും സഭാശുശ്രൂഷ ചെയ്തുവരുന്നു.
നാലാംമൈലില്‍ ഒരു കപ്പേളയുണ്ട്. ചാമംപതാലില്‍ ഉണ്ടായിരുന്ന കുരിശുപള്ളി 1988 ല്‍ പുതിയ ഇടവകപ്പള്ളിയായി.

പ്രശസ്തവ്യക്തികള്‍
കേരളരാഷ്ട്രീയത്തിലെ ഉജ്വല നേതാവായിരുന്ന പരേതനായ ശ്രീ പി. റ്റി. ചാക്കോ പുള്ളോലിലും അദ്ദേഹത്തിന്‍റെ പുത്രന്‍ ശ്രീ പി. സി. തോമസ് എം. പി.യും ഇടവകാംഗങ്ങളാണ്.

സംഘടനകള്‍
സെന്‍റ് വിന്‍സെന്‍റ് ഡി പോള്‍ സഖ്യം, മിഷന്‍ലീഗ്, യുവദീപ്തി, പിതൃവേദി, മാതൃദീപ്തി, കത്തോലിക്കാ കോണ്‍ഗ്രസ്, ലീജിയന്‍ ഓഫ് മേരി, അള്‍ത്താര ബാലസഖ്യം എന്നീ സംഘടനകള്‍ ഇവിടെയുണ്ട്.
ഉള്‍നാടന്‍ റോഡുകള്‍ ധാരാളമു ണ്ടെങ്കിലും ബസ്റൂട്ടില്‍ നിന്നു കുറേ മാറിയാണു പള്ളി സ്ഥിതി ചെയ്യുന്നത്. പ്രശാന്തമായ അന്തരീക്ഷം ദൈവാലയപരിസരത്തു നിലനില്‍ക്കുന്നു.